കുളത്തുപ്പുഴ ഡാലിയിൽ വാഹനാപകടം

തിരുവനന്തപുരം തെങ്കാശി അന്തർ സംസ്ഥാന പാതയിൽ ഡാലി സ്കൂളിന് സമീപം കാർ നിയന്ത്രണം വിട്ട് മതിൽ ഇടിച്ച അപകടം. ആറ്റിങ്ങൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് കാറിൽ രണ്ടുപേരാണ് ഉള്ളത്. പരിക്കുപറ്റിയവരെ കുളത്തൂപ്പുഴ ഗവൺമെന്റ് ഹോസ്പിറ്റൽ എത്തിച്ചശേഷം പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആംബുലൻസിൽ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

അഞ്ചലിൽ മോഷണകേസ് ആരോപിച്ചു പോലീസ് അറസ്റ്റ് ചെയ്ത് ശിക്ഷ അനുഭവിച്ച യുവാവ് തൂങ്ങി മരിച്ച നിലയിൽ

അഞ്ചലിൽ ബസ് ഡ്രൈവറെ വീടിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി അഞ്ചൽഅഗസ്ത്യക്കോട് രതീഷ് ഭവനിൽ 38 വയസ്സുള്ള രതീഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.. 2014ൽ അഞ്ചലിലെ സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ മോഷണം നടത്തിയത് രതീഷ് ആണെന്നുള്ള തെറ്റിദ്ധാരണയിൽ പോലീസ് കസ്റ്റഡിയിൽ എടുത്തു മർദ്ധിക്കുകയും പ്രതി ചേർത്തു റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ 2020ൽ മെഡിക്കൽ സ്റ്റോറിൽ മോഷണം നടത്തിയ യഥാർത്ഥ പ്രതിയെ പോലീസ് പിടികൂടിയപ്പോൾ ആണ് രതീഷ് നിരപരാധിയാണെന്നു പോലീസ് വിശ്വസിക്കുന്നത്. പോലീസ് മർദ്ദനത്തിൽ ഉണ്ടായശരീരികബുദ്ധിമുട്ടുകൾ കാരണം…

Read More

നിലമേൽ മുരുക്കുമണ്ണിൽ എം സി റോഡിൽ വാഹനാപകടം

നിലമേൽ മുരുക്കുമണ്ണി അല്പം മുമ്പാണ് അപകടം നടന്നത്.വീട്ടിൽ നിന്നും എം സി റോഡിലേക്ക് ഇറങ്ങിയ വാഹനവും എം സി റോഡിലൂടെ പോയ വാഹനവുമാണ് കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്ത് ഗതാഗത തടസ്സം നേരിട്ടു. പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെ ഉള്ളൂ വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

അടിവയറ്റില്‍ ചട്ടുകം വെച്ച് പൊള്ളിച്ചു, പച്ചമുളക് തീറ്റിച്ചു;രണ്ടാനച്ഛന്റെ ക്രൂരതകൾ

ആറ്റുകാലില്‍ ഏഴ് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം. അടിവയറ്റില്‍ ചട്ടുകം വെച്ച് പൊള്ളിച്ചും നായയെ കെട്ടുന്ന ബെല്‍റ്റ് കൊണ്ട് അടിച്ചും മകനെ ആക്രമിച്ച രണ്ടാനച്ഛന്‍ അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ് മാസമായി അനു കുട്ടിയെ ഉപദ്രവിക്കുന്നുണ്ടെന്നാണ് വിവരം. പച്ചമുളക് തീറ്റിച്ചുവെന്നും ചിരിച്ചതിന് ചങ്ങല കൊണ്ട് അടിച്ചുവെന്നും ഫാനില്‍ കെട്ടിത്തൂക്കിയെന്നും ആരോപണമുണ്ട്. അച്ഛന്‍ അടിച്ചിട്ടും അമ്മ തടഞ്ഞില്ലെന്നും ഏഴുവയസുകാരന്‍ പറയുന്നു. നോട്ട് എഴുതാത്തതിനാണ് മര്‍ദിച്ചതെന്ന് കുട്ടി പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ അമ്മ അഞ്ജനയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒരുവര്‍ഷമായി…

Read More

വർക്കലയിൽ തമിഴ്നാട് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തമിഴ്നാട് തെങ്കാശി കാശിധർമ്മം സ്വദേശി മണികണ്ഠനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് വർക്കല പുന്നമൂട് പച്ചക്കറി കടയിലെ ജീവനക്കാരനായിരുന്നു മണികണ്ഠൻ തമിഴ്നാട്ടിൽ നിന്നുള്ള ബന്ധുക്കൾ സംഭവസ്ഥലത്ത് എത്തി വർക്കല പോലീസ് നടപടിക്രമങ്ങൾ ആരംഭിച്ചു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ കാനൂരിൽ കാർ അപകടം

ചിതറ കാനൂർ പള്ളിക്ക് സമീപം ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ കാനൂർ പള്ളിയുടെ സമീപത്തെ ഹമ്പിൽ ചാടി അടുത്ത വീടിന് മുന്നിലേക്ക് മറിയുകയായിരുന്നു. കാറിലെ യാത്രക്കാർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു ഒട്ടനവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽ പെടുന്നത്. അശാസ്ത്രീയമായി നിർമിച്ച ഹമ്പിൽ പെട്ടെന്ന് വാഹനങ്ങൾ ചാടുന്നതാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത് എന്ന് നാട്ടുകാർ പറയുന്നു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ജബ് ജയിലിലേക്ക് മദ്യക്കുപ്പി ഉൾപ്പെടെ എറിഞ്ഞു കൊടുത്തു; ഉടൻ പൊക്കി പോലീസ്

മൂവാറ്റുപുഴ സ്പെഷൽ സബ്ജയിലിലേക്ക് പുറമെ നിന്ന് മദ്യക്കുപ്പി ഉൾപ്പെടെയുള്ള വസ്തുക്കളടങ്ങിയ പായ്ക്കറ്റുകൾ എറിഞ്ഞ് കൊടുത്ത കേസിൽ ഒരാൾ പിടിയിൽ. തൃക്കാക്കര എച്ച്എംടി കോളനി കുന്നത്ത് കൃഷ്ണകൃപാ വീട്ടിൽ വിനീത് (32)നെയാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്. ഒരു പൊതിയിൽ മദ്യവും മിനറൽ വാട്ടറും അടങ്ങുന്ന ഓരോ കുപ്പിയും, മറ്റൊരു പൊതിയിൽ പതിനഞ്ച് കൂട് ബീഡിയും, മൂന്നാമത്തെ പൊതിയിൽ ഒരു ലാമ്പും 7 പായ്ക്കറ്റ് ചെമ്മീൻ റോസറ്റും ആണുണ്ടായിരുന്നത്. ജയിൽ വളപ്പിന് വെളിയിൽ നിന്നും കോമ്പൗണ്ട് വാളിന് മുകളിൽക്കൂടി അകത്തേക്ക്…

Read More

ആലപ്പുഴയിൽ പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി ഇന്നലെ സ്ഥിരീകരിച്ചു. രോഗബാധിത മേഖലയിൽ താറാവുകളെ കൂട്ടത്തോടെ കൊന്ന് നശിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ തന്നെ താറാവുകളെ നശിപ്പിക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു. നിലവിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. കുട്ടനാട്ടിലെ ചെറുതനയിലും എടത്വായിലുമാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌തത്‌. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ദിവസങ്ങൾക്ക് മുമ്പായിരുന്നു ആലപ്പുഴയിലെ തെക്കൻ മേഖലകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തത്. ഇതിന് പിന്നാലെ അയച്ച സാമ്പിളുകളുടെ പരിശോധനഫലമാണ് ബുധനാഴ്ച…

Read More

കാവി പുതപ്പിച്ച് ദൂരദർശൻ ലോഗോ

ദൂരദർശൻ ന്യൂസിന്റെ ലോഗോയിൽ മാറ്റം വരുത്തി. കാവി നിറത്തിലുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. വലിയ മാറ്റങ്ങളില്ലാത്ത ഡിസൈനിൽ ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കി പരിഷ്കരിച്ചിരിക്കുന്നത്. നേരത്തെ ഇത് മഞ്ഞയും നീലയുമായിരുന്നു. ലോഗോയിൽ മാത്രമാണ് ദൂരദർശൻ മാറ്റം വരുത്തിയിട്ടുള്ളൂവെന്നും തങ്ങളുടെ മൂല്യങ്ങൾ പഴയപടി തുടരുമെന്നും ഡിഡി ന്യൂസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വ്യക്തമാക്കി. കൃത്യവും സത്യസന്ധവുമായ വാർത്തയാണ് തങ്ങൾ മുന്നിലെത്തിക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു. പുതിയ രൂപവും ഭാവവുമായി സത്യത്തിന്റെയും ധീരതയുടെയും പത്രപ്രവർത്തനമാണ് നടത്തുന്നതെന്ന് ഡിഡി ന്യൂസിന്റെ ഡയറക്ടർ…

Read More

വീടിന് സമീപത്തെ മദ്യപാനം എതിര്‍ത്ത പ്രവാസിയെ കുത്തിപരിക്കേല്‍പ്പിച്ചു; യുവാവ് ഗുരുതരാവസ്ഥയില്‍

കൊല്ലം മാമൂട്ടിൽ വീടിന് സമീപത്തിരുന്ന് പരസ്യമായി മദ്യപിക്കുന്നത് എതിര്‍ത്ത പ്രവാസിയെ സംഘം ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി. കുത്തേറ്റയാള്‍ ഗുരുതരാവസ്ഥയില്‍. മാമൂട് റജീന മന്‍സിലില്‍ 32 വയസുള്ള അമര്‍ സല്‍മാനാണ് കുത്തേറ്റത്. ആഴത്തിലുള്ള കുത്തേറ്റ അമര്‍ സല്‍മാനെ മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. വെന്റിലേറ്ററില്‍ തുടരുന്ന യുവാവ് അപകടനില തരണം ചെയ്തിട്ടില്ല. ചൊവ്വാഴ്ച രാത്രി ഏഴോടെ മാമൂട്ടിലാണ് സംഭവം.ഗള്‍ഫിലായിരുന്ന അമര്‍സല്‍മാന്‍ അടുത്തിടെയാണ് ലീവിന് നാട്ടിലെത്തിയത്. വീടിന് സമീപം സ്ഥിരമായി ഒരു സംഘം പരസ്യമായി മദ്യപിക്കുകയും…

Read More
error: Content is protected !!