കൊല്ലത്ത് വിവിധ സ്ഥലങ്ങളിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന യുവാക്കൾ പിടിയിലായി

കൊല്ലത്ത് വിവിധ സ്ഥലങ്ങളിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന യുവാക്കൾ കൊല്ലം ഈസ്റ്റ് പൊലീസിൻ്റെ പിടിയിലായി. പുനലൂർ നരിക്കൽ സ്വദേശി സുബിൻ സുഭാഷ്, വെഞ്ചേമ്പ് സ്വദേശി നിജിൻ എന്നിവരാണ് അറസ്റ്റിലായത്. മൂന്നുമാസം കൊണ്ട് അറുപതിലധികം ബൈക്കുകളാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊല്ലം റെയിൽവേസ്റ്റേഷൻ പരിസരം, കെഎസ്ആർസിടി ബസ് സ്‌റ്റാൻഡ്, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര, പുനലൂർ തുടങ്ങി പലയിടങ്ങളിൽ നിന്നാണ് സുബിൻ സുഭാഷും നിജിനും ചേർന്ന് ബൈക്കുകൾ മോഷ്ടിച്ചത്. പിന്നീട് ബൈക്കുകൾ പൊളിച്ച് പല…

Read More

വയനാട്ടിലെ ജനങ്ങൾക്ക്  കൈത്താങ്ങായി ചിതറ സ്വദേശിയായ വിദ്യാർത്ഥിനി

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ റൂഷിൻ എസ് സജീറിന് ലഭിച്ച ക്യാഷ് അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. വയനാട് ദുരിത ബാധിതരെ സഹായിക്കാനാണ് സംഭാവന നൽകിയത്. ചിതറ വളവുപച്ച സ്വദേശിയായ റൂഷിൻ വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂൾ മാനേജർ സജീറിൻ്റെയും സിബിലയുടെയും മകളാണ്.

Read More

ഹെൽത്തി കേരള;കടയ്ക്കൽ കുമ്മിൾ മേഖലയിൽ പരിശോധനയുമായി ആരോഗ്യ വകുപ്പ്

നിലമേൽ സാമൂഹ്യ ആരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹെൽത്തി കേരളയുടെ ഭാഗമായി കടയ്ക്കൽ, കുമിൾ പഞ്ചായത്ത്‌ പരിധിയിലെ പള്ളിമുക്ക്, ചിങ്ങേലിഎന്നീ പ്രദേശത്തെ ഭക്ഷ്യ നിർമാണ വിതരണ സ്ഥാപനങ്ങളിൽ ശുചിത്വ പരിശോധന നടത്തി. പഴകിയ ആഹാര സാധനങ്ങൾ നശിപ്പിച്ചു. ലൈസെൻസ്,ശുചിത്വവും പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകി. ഹെൽത്ത്‌ സൂപ്പർവൈസർ ജേക്കബ് ജോർജ്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീകുമാർ എൻ, ജൂനിയർ ഹെൽത്ത്‌ഇൻസ്‌പെക്ടർമാരായ ലാലു പി കെ, സീനാറാണി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Read More

ആഡംബര ബൈക്കിൽ കഞ്ചാവ് കടത്ത്   കടയ്ക്കൽ സ്വദേശി പിടിയിൽ 

ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ്. എ. കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോട്ടുക്കൽ ആനപ്പുഴക്കൽ വച്ച് 1.039kg കഞ്ചാവ് കെടിഎം ഡ്യൂക്ക് ബൈക്കിൽ കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് ഒന്നാം പ്രതിയായ കുമ്മിൽ തൃക്കണ്ണാപുരം സ്വദേശി രാവണ വില്ലയിൽ 31 വയസ്സുള്ള അതിശയൻ എന്ന് വിളിക്കുന്ന ജിജുവിനെ പിടികൂടി . കടയ്ക്കൽ മണികണ്ഠൻചിറ സ്വദേശി ജിത്തു ഭവനം വീട്ടിൽ 30 വയസ്സുള്ള രാഹുൽ എന്നയാളെ രണ്ടാം പ്രതിയാക്കി കേസെടുത്തു. രണ്ടാംപ്രതി സംഭവത്തിൽ നിന്ന് ഓടിപ്പോയതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല….

Read More

ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തട്ടിപ്പ് ;കടയ്ക്കൽ മടത്തറ സ്വദേശികൾ ഉൾപ്പെടെ 4 പേർ പിടിയിൽ

ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ കയ്പമംഗലം മൂന്നുപീടിക സ്വദേശിയിയിൽനിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടക്കൽ സ്വദേശി അബ്ദുൾ അയൂബ് (25), മാടത്തറ സ്വദേശികളായ ഷിനാജ് (25), അസ്ലം (21), തിരുവനന്തപുരം ആനാട് സ്വദേശി ഷഫീർ (29) എന്നിവരാണ് പിടിയിലായത്. പ്ലക്സ് സിനിമ റിവ്യൂ എന്ന പേരിലുള്ള ഓൺലൈൻ ആപ്പ് വഴിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ആപ്പ് വഴി സിനിമകൾക്ക് റിവ്യൂ എഴുതിനൽകിയാൽ വൻ തുക പ്രതിഫലം വാഗ്ദാനം ചെയ്തായിരുന്നു…

Read More

യുവ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നതിൽ പ്രതിഷേധം കേരളത്തിലെ ക്യാമ്പസിലേക്കും

ആർ കെ കർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർഥിനിയായ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് SN കോളേജ് പുനലൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു. AISF SN കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധ സമരം നടന്നത്. രാജ്യത്ത് തന്നെ അനവധി സമരങ്ങളാണ് നടന്നുവരുന്നത് . AISF കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് അക്ഷയ് ഷിജു പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു . രാജ്യത്ത് ഓരോ മണിക്കൂറുകളിലും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം…

Read More

ആര്യൻകാവ് ചെക്ക്പോസ്റ്റിന് സമീപം വൻ രാസലഹരി വേട്ട;ചിതറ സ്വദേശികൾ പിടിയിൽ

L/O ADGP M R അജിത്കുമാർ IPS ന്റെ നിർദ്ദേശപ്രകാരമുള്ള ഓപ്പറേഷൻ ” ഡി ഹണ്ടിന്റെ ” ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടത്തി വരുന്ന മയക്കുമരുന്നിനെതിരെയുള്ള പരിശോധനയുടെ ഭാഗമായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.K M സാബു മാത്യു IPS ന്റെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തി വന്ന പരിശോധനയിൽ കൊല്ലം ജില്ലാ അതിർത്തിയായ ആര്യൻകാവ് ചെക്ക് പോസ്റ്റിന് സമീപം വച്ച് ബാംഗ്ലൂർ നിന്നും കാർ മാർഗം കൊണ്ടുവന്ന 25 gm MDMA സഹിതം…

Read More

കഴക്കൂട്ടത്ത് അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ കാൺമാനില്ല.

ആസാം സ്വദേശിയും നിലവിൽ കഴക്കൂട്ടത്ത് താമസവുമായ അൻവർ ഹുസൈന്‍റെ മകൾ തസ്മീൻ ബീഗത്തെ (13) ആണ് ഇന്ന് രാവിലെ 10 മണി മുതൽ കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്ന് കണാതായത്. ഒരു മാസം മുമ്പ് കഴക്കൂട്ടത്ത് എത്തിയ കുട്ടിക്ക് മലയാളം അറിയില്ല എന്നും പൊലീസ് പറഞ്ഞു. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 94979 60113 എന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക…

Read More

ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കർഷക ദിനത്തോട് അനുബന്ധിച്ച് അനവധി പരിപാടികൾ സംഘടിപ്പിച്ചു

കർഷക ദിനത്തോട് അനുബന്ധിച്ച് ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്കൂൾ കുട്ടികളും അധ്യാപകരും നട്ട് പരിപാലിച്ച ചെണ്ടുമല്ലി തോട്ടത്തിലെ വിളവെടുപ്പുത്സവം നടന്നു ,തുടർന്ന് കർഷകരായ പുഷ്പദാസ് , ഫസിൽ എന്നിവരെ എന്നിവരെ ചിതറ കൃഷി ഓഫീസർ ശ്രീ ജോയ് , ചിതറ സഹകരണ ബാങ്ക് പ്രസിഡന്റ് അബ്ദുൾ ഹമീദ് എന്നിവർ ചേർന്ന് ആദരിച്ചു. പരിപാടിയിൽ അധ്യക്ഷത വഹിച്ചത് PTA പ്രസിഡന്റ് എം എം റാഫിസ്വാഗതം ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ യൂസഫ് കുമാർ…

Read More

കഞ്ചാവ് നട്ടുവളർത്തിയ കടയ്ക്കൽ സ്വദേശി എക്സൈസിന്റെ പിടിയിൽ

ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ്. എ. കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കടയ്ക്കൽ കോട്ടപ്പുറത്തു വീട്ടിൽ വെച്ച് കഞ്ചാവ് ചെടി നട്ട് വളർത്തിയ കുറ്റത്തിന് കടയ്ക്കൽ മമതാ ഭവനിൽ മനീഷ് എസ് എസിനെ എക്സൈസ് പിടികൂടി . എക്സൈസ് സംഘത്തിൽ AEI ഷാജി K , AEI (gr) ഉണ്ണികൃഷ്ണൻ. ജി CEO മാരായ ,മാസ്റ്റർ ചന്തു, ഷൈജു, ജയേഷ് കെ ജി, എക്സൈസ് ഡ്രൈവർ സാബു എന്നിവർ ഉണ്ടായിരുന്നു

Read More
error: Content is protected !!