ഐരകുഴിയിൽ  ശക്തമായ മഴയിൽ മരം ഒടിഞ്ഞു റോഡിലേക്ക് വീണു

ശക്തമായ കാറ്റിലും മഴയിലും വിവിധ ഇടങ്ങളിൽ  വൻ നാശനഷ്ടം . ഐരക്കുഴിയിൽ റോഡിന് കുറുകെ മരം ഒടിഞ്ഞു വീണ്  ഗതാഗതം ഭാഗീകമായി  നിലച്ചു. നാട്ടുകാരും ഫയർഫോഴ്‌സും മരം മുറിച്ച് മാറ്റി  ഗതാഗതം പുനഃസ്ഥാപിച്ചു . വിവിധ മേഖലകളിൽ ആണ് കാറ്റിലും മഴയിലും അപകടം നടന്നത്. കൂടുതൽ വാർത്തകൾ ഉടൻ

Read More

വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു

പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാർത്ഥികളെ വഞ്ചിക്കുന്ന നിലപാട് തുടരുകയും, കെ.എസ്.യു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനും ശ്രമിക്കുന്ന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ ( 25-06-2024, ചൊവ്വ) കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തതായി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു

Read More

കിളിമാനൂർ തട്ടത്തുമലയിൽ ഇന്ധന ടാങ്കർ തോട്ടിലേക്ക് മറിഞ്ഞ് അപകടം

തട്ടത്തുമലയിൽ ഇന്ധന ടാങ്കര്‍ തോട്ടിലേക്ക് മറിഞ്ഞു. കിളിമാനൂരിലെ തട്ടത്തുമലയില്‍ ഇന്ന് പുലര്‍ച്ചെ 2.30ഓടെയായിരുന്നു സംഭവം. കോട്ടയത്ത് നിന്നും 16ാം മൈലിലെ ഭാരത് പെട്രോളിയത്തിന്‍റെ പമ്പിലേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറി. ഇതിനിടെ കിളിമാനൂര്‍ തട്ടത്തുമലയില്‍ വെച്ച് നിയന്ത്രണം വിട്ട് ഇന്ധന ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഡ്രൈവറെയും ക്ലീനറെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം സ്വദേശികളായ ഡ്രൈവർ അനുരാജ്, ക്ലീനർ ബിനു എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കൽ കൊളേജിൽ പ്രവേശിപ്പിച്ചത്. മഴയില്‍ നിയന്ത്രണം വിട്ട് ലോറി…

Read More

കടയ്ക്കലിൽ വയോധികന്റെ കാല് തല്ലിയൊടിച്ചത് ജേഷ്ഠനും സുഹൃത്തുകളും ചേർന്ന്

കഴിഞ്ഞ ഏഴാം തീയതി രാത്രിയിൽ മുളക് പൊടി എറിഞ്ഞ് കടയ്ക്കൽ കൊച്ചാറ്റുപുറം സ്വദേശി ജോയിയെ ഒരു കൂട്ടം പേർ മാരക ആയുധം ഉപയോഗിച്ച് കാലും കയ്യും തല്ലി ഓടിച്ചിരുന്നു. ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ അവർ സ്ഥലം വിടുകയും ചെയ്തു. തുടർന്ന് കടയ്ക്കൽ പോലീസിന്റെ ഊർജിതമായ അന്വേഷണത്തിൽ ജോയ് യുടെ ജേഷ്ഠൻ ജോസ് ആണ് പ്രതി എന്ന് മനസിലാക്കുന്നത്. അമ്മയ്ക്ക് ഒപ്പം താമസിച്ചു വരുന്ന ജോയ് അമ്മയെ മർദ്ദിച്ചിരുന്നു. ഇത് പല പ്രാവശ്യം ജോസ് ഉൾപ്പെടെ പറഞ്ഞു…

Read More

സിആർപിഎഫ് കോബ്രാ കമാൻഡോകൾക്ക് വീരമൃത്യു; മരിച്ചവരിൽ പാലോട് സ്വദേശിയും

ഛത്തീസ്‌ഗഡിലെ സുഖ്‌മയിൽ രണ്ട് സിആർപിഎഫ് കോബ്രാ കമാൻഡോകൾക്ക് വീരമൃത്യു. മരിച്ചവരിൽ ഒരാൾ തിരുവനന്തപുരം പാലോട് കാലൻകാവ് സ്വദേശി വിഷ്ണുവാണ്. മാവോയിസ്റ്റുകൾ സ്‌ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

Read More

ചിതറ കണ്ണൻകോട് തീപിടുത്തം

ചിതറ കണ്ണൻകോട് റബ്ബർ ഷീറ്റ് പുരയിൽ തീപിടുത്തം 150 ഓളം റബ്ബർഷീറ്റ്‌കത്തി നശിച്ചു. വിക്രമൻ എന്ന ആളുടെ വീട്ടിലെ റബ്ബർഷീറ്റ്‌സൂക്ഷിക്കുന്ന കെട്ടിടത്തിനാണ് ഇന്ന് രാവിലെ 10 മണിയോടെ തീ പിടിത്തം ഉണ്ടായത്തൊട്ടടുത്ത് വച്ചിരുന്ന വിറകിൽ കൂടി തീ പടർന്നതോടെ കടയ്ക്കൽ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് കൃത്യസമയത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. റബ്ബർഷീറ്റ്‌സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തി നശിച്ചു

Read More

കൊച്ചി മാടവനയിൽ കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

കൊച്ചി മാടവനയിൽ കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ് സിഗ്നൽ പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നിലവിൽ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോ​ഗ്യനില തൃപ്തികരമാണ്. ബസ്സിനൊപ്പം അപകടത്തിൽ പെട്ട ബൈക്ക് യാത്രക്കാരനാണ് മരിച്ച ജിജോ. ജിജോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കൂടുതൽ പേരെ…

Read More

കിളിമാനൂർ നഗരൂരിൽ വീട്ടമ്മ തീ കൊളുത്തി മരിച്ചു

നഗരൂരിൽ വീട്ടമ്മ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി മരിച്ചു. നഗരൂർ , ദർശനാവട്ടം , തെറ്റിക്കുഴി വീട്ടിൽ ബിന്ദു ( 55 ) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7. 30 കഴിഞ്ഞായിരുന്നു സംഭവം. ബിന്ദു വിൻ്റെ വീടിന് അടുത്ത് തന്നെയാണ് ഏക മകൾ സോനയും , മരുമകൻ അനൂപും താമസിക്കുന്നത്. മകൾ സോനയുടെ കുഞ്ഞ് ബിന്ദുവിൻ്റെ വീട്ടിലായിരുന്നു. ഈ കുഞ്ഞിനെ മകളുടെ വീട്ടിൽ ഏൽപിച് തിരികെ ഗേറ്റ് അടച്ചതിന് ശേഷം റോഡിൽ വെച്ച് കൈയിൽ…

Read More

കടയ്ക്കൽ സ്വദേശിയായ യുവാവ് ഷോക്കേറ്റ് മരണപ്പെട്ടു

കടയ്ക്കൽ പാർട്ടിവളവു സ്വദേശി NS ഭവനിൽ അമൽ ദേവ് (24) ആണ് മരിച്ചത്. ചുണ്ട വരയടിയിൽസ്വകാര്യ ട്യൂഷൻ സെന്ററിന്റെ ഫ്ലെക്സ് കെട്ടാനായി ഇലക്ട്രിക് പോസ്റ്റിൽ കയറവേയാണ് അമൽദേവിന് ഷോക്കേറ്റത്.ഉടനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Read More

ചടയമംഗലത്ത് കല്യാണ വീട്ടിലേക്ക് പോകവേ അങ്കണവാടി ഹെൽപ്പർകുഴഞ്ഞുവീണു മരിച്ചു

ചടയമംഗലം കണ്ണങ്കോട് പ്ലാവിളവീട്ടിൽ ചെല്ലപ്പൻപിള്ളയുടെ ഭാര്യ രാധാമണിയാണ് (54)മരിച്ചത്. വൈകിട്ടു 6മണിയോടെയാണ് ആണ് സംഭവം. .കുഴഞ്ഞുവീണ രാധാമണിയെ കടക്കൽ താലൂക്ക്ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻകഴിഞ്ഞില്ല.കടന്നൂർ അംഗൻവാടിയിലെ ഹെൽപ്പർ ആണ് മരിച്ച രാധാമണി.മൃതദേഹംകടക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More