fbpx

ചടയമംഗലത്ത്; റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ച നിലയിൽ

ചടയമംഗലം ഐത്തിലയിൽ റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ച നിലയിൽ കണ്ടെത്തി. ചടയമംഗലം പാട്ടം കരിക്കിൻ കണ്ടത്തിൽ വീട്ടിൽ ശ്രീരാജിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്. ബൈക്ക് കേടയതിനെ തുടർന്ന് ഒരാഴ്ചയായി വാഹനം ചടയമംഗലം പോരേടം റോഡിലുള്ള ഇടറോഡിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി നൈറ്റ്‌ പെട്രോളിനെത്തിയ ചടയമംഗലം പോലീസാണ്‌ ബൈക്ക് കത്തുന്നത് കണ്ടത്. തുടർന്ന് ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു. ശ്രീരാജ് ചടയമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Read More

കടയ്ക്കൽ പെരിങ്ങാട് ഗ്രാന്റ് ജുമാ മസ്ജിദ് ഉദ്ഘാടനം

പെരിങ്ങാട് ഗ്രാന്റ് ജുമാ മസ്ജിദ് ഉദ്ഘാടനം 10ന് 6.30ന് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ നിർവഹിക്കും. പെരിങ്ങാട് ജമാഅത്തിലെ ചീഫ് ഇമാമായ പെരിങ്ങാട് ഉസ്താദിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമാപന സമ്മേളനം കെ.പി.അബുബക്കർ ഹസ്രത്ത് ഉദ്ഘാടനം ചെയ്യും. ഡോ.എ.പി.അബുൽ ഹക്കീം അസ്ഹരി, ഹൈദ്രുസ് ഉസ്താദ്, സെയ്യിദ് ഷിഹാബുദ്ദീൻ മുത്തന്നൂർ തങ്ങൾ, മുഹ് സിൻ കോയതങ്ങൾ, ഏരൂർഷംസുദ്ദീൻമദനി, കടയ്ക്കൽ അബ്ദുൽ അസ്സീസ് മൗലവി, ഇസ്സുദ്ദീൻ കാമിൽ സഖാഫി, മുത്തുക്കോയതങ്ങൾ, തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി, കൽത്തറ അബ്ദുൽ ഖാദർ മദനി, മുഹമ്മദ്…

Read More

മടവൂർ തുമ്പോട് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കടലിൽ കണ്ടെത്തി

തുമ്പോട് നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കടലിൽ കണ്ടെത്തി.കിളിമാനൂർ ജംഗ്ഷനിലുള്ള അശ്വതി ടെക്സ്റ്റയിൽ സിലെ സെയിൽസ്മാൻ മടവൂർ, തുമ്പോട് കൃഷ്ണ കൃപയിൽ രാകേഷി(31) ന്റെ മൃതദേഹമാണ് കടലിൽ കണ്ടെത്തിയത്. മുതലപ്പൊഴി ഭാഗത്തു നിന്നും കോസ്റ്റൽ ഗാർഡാണ് മൃതദ്ദേഹം കണ്ടെടുത്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച ജോലിക്കായി വീട്ടിൽ നിന്നും പുറപ്പട്ട രാകേഷിനെ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ പള്ളിക്കൽ പോലീസിൽ പരാതി നൽകുകയും കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

Read More

GHSS ചിതറ സ്‌കൂളിന് SSLC പരീക്ഷയിൽ തിളക്കമാർന്ന വിജയം

98.45 % വിജയം നേടി ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ നാടിന് അഭിമാനമായി. 193 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 3 കുട്ടികൾ മാത്രമാണ് പരാജിതരായത്. 190 കുട്ടികളും വിജയിച്ചു കൊണ്ട് 98.45 % വിജയമാണ് കൈവരിച്ചത്. 26 കുട്ടികൾ മുഴുവൻ വിഷയത്തിലും A+ നേടി.

Read More

ചിതറ മുള്ളിക്കാട് വാഹനാപകടം ; മാതാവിനും കുട്ടിക്കും പരിക്ക്

ചിതറ മുള്ളിക്കാട് ഇന്ന് ഉച്ചയ്ക്ക് 1.30 ടെയാണ് വാഹനാപകടം ഉണ്ടായത് . ഇരുചക്ര വാഹനവും കാറുമാണ് അപകടത്തിൽ പെട്ടത്.റോഡ് സൈഡിൽ ഒതുക്കിയ കാർ ഒരു സിഗ്‌നലും കാണിക്കാതെ തിരിഞ്ഞതാണ് അപകടത്തിന് കാരണമായത് എന്ന് ദൃസാക്ഷികൾ പറയുന്നു. ഇരുചക്ര വാഹനത്തിൽ മാതാവും കുട്ടിയുമാണ് ഉണ്ടായിരുന്നത് . മാതാവിന് പരിക്കുകൾ ഉണ്ട് . കുട്ടിക്ക് നിസാരമായി മാത്രമാണ് പരിക്കേറ്റത്. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു അശ്രദ്ധമായ ഡ്രൈവിങ് മൂലം അനവധി വാഹനങ്ങളാണ് ഈ മേഖലയിൽ അപകടത്തിൽ പെടുന്നത്

Read More

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ (മെയ്‌ 8), ഹയർസെക്കൻഡറി – വിഎച്ച്എസ്ഇ പരീക്ഷാ ഫലം മറ്റന്നാൾ (മെയ്‌ 9) 2023-24 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. ഫലപ്രഖ്യാപനം മെയ് 8 ന് ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് നടത്തും.പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്.ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. എസ്എസ്എൽസി പരീക്ഷാ ഫലം ഇനി പറയുന്ന വെബ്സൈറ്റുകളിൽ…

Read More

നടി കനകലത അന്തരിച്ചു

നടി കനകലത അന്തരിച്ചു. പാര്‍ക്കിൻസണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ട നടിയാണ്. ഒടുവില്‍ വേഷമിട്ടത് പൂക്കാലമെന്ന സിനിമയിലാണ്. ചെറുതും വലുതുമായ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കനകലത. ഓച്ചിറയില്‍ പരമേശ്വരൻ പിള്ളയുടെയും ചിന്നമ്മയുടെയും മകളായിട്ടാണ് ജനനം. നാടകത്തില്‍ നിന്നാണ് വെള്ളിത്തിരയില്‍ എത്തുന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയില്‍ വേഷമിടുന്നത്. മലയാളത്തില്‍ സഹനടിയായി കരുത്തുറ്റ നിരവധി കഥാപാത്രങ്ങളില്‍ തിളങ്ങിയ കനകലത കോമഡി വേഷങ്ങളും അനായാസേന കൈകാര്യം ചെയ്‍തിരുന്നു….

Read More

വർക്കലയിൽ ട്രെയിൻ തട്ടി കിളിമാനൂർ പറണ്ടക്കുഴി സ്വദേശിയായ യുവാവ് മരിച്ചു

വർക്കല പുന്നമൂട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി കിളിമാനൂർ പറണ്ടക്കുഴി സ്വദേശിയായ യുവാവ് മരിച്ചു. തട്ടത്തുമല പറണ്ടക്കുഴി തടത്തരികത്ത് വീട്ടിൽ ഹരിശങ്കർ ആണ് മരിച്ചത്. ഇന്നലെ രാത്രി 9.20 ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ യുവാവിനെ വർക്കല ഫയർഫോഴ്‌സ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല പിതാവ്: ജയകുമാർ .മാതാവ്: അജിതകുമാരി.സഹോദരൻ: ജയശങ്കർ ( കേരള പോലീസ്)സംസ്കാരം ഇന്ന് (6/5/24) ഉച്ചക്ക്…

Read More

മടത്തറ ബിവറേജസിന് സമീപം 100 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു

മടത്തറ ബിവറേജസിന് സമീപം 100 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു. ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്. 41 വയസുള്ള ഷാജിയും ഭാര്യ ഷിംനയുമാണ് കാറിൽ ഉണ്ടായിരുന്നത് . ഇവരെ പരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതയിൽ സ്വദേശികളായ ഇവർ ഇപ്പോൾ നെടുമങ്ങാട് സ്ഥിര താമസക്കാരാണ്. മടത്തറയിൽ നിന്നും കടയ്ക്കലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Read More

ചിതറ കണ്ണൻകോട് 28 പേർക്ക്   കാഴ്ചയുടെ പുതുവസന്തം

കണ്ണൻ കോട് ഗ്രാമദീപം ഗ്രന്ഥശാലയുടെയും പുനലൂർ ശങ്കേഴ്സ് ഹോസ്പ്പിറ്റലിൻ്റെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പങ്കെടുത്തവരെ കാഴ്ച്ചയുടെ പുതു വസന്തം കാണിക്കുന്നതിനായി തിമിര ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി കൊണ്ടു പോകുന്നു. ഇത്തരത്തിൽ സാമൂഹിക പ്രതിബദ്ധത ഉള്ള നിരവധി ക്യാമ്പയിനുകളാണ് ഗ്രന്ഥശാല ഏറ്റെടുക്കുന്നത്.

Read More