fbpx

ചടയമംഗലത്ത് വീടുകയറി ആക്രമണം നടത്തിയ പ്രതിയെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു

അറയ്ക്കൽ തടിക്കാട് ,കടുമാൻകുഴി വീട്ടിൽ 51 വയസ്സുള്ള നൗഷാദിനെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞാൽ 27 ന് വൈകിട്ട് 3 മണിക്കാണ് സംഭവം നടന്നത്. ഇട്ടിവയിലുള്ള വീട്ടമ്മയാണ് ആക്രമണത്തിന് ഇരയായത്. ഒരു കാട്ടുകമ്പുമായി വീട്ടിൽ അതിക്രമിച്ച കടന്ന പ്രതി സൗദൂനത്തിനെ മർദ്ദിക്കുകയും തറയിൽ തള്ളിയിടുകയും ചെയ്തു. തുടർന്ന് പ്രതി അവിടെയുണ്ടായിരുന്ന ഡൈനിങ് ടേബിളും കസേരയും മറ്റ് വീട്ടുപകരണങ്ങളും അടിച്ചു തകർക്കുകയായിരുന്നു.വീടിന്റെ മുറ്റത്തിരുന്ന ബക്കറ്റും സാധനങ്ങളും എടുത്ത് കിണറ്റിൽ ഇടുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയിൽ മേൽ കേസടുത്ത…

Read More

ചിതറ ഗ്രാമപ്പഞ്ചായത്ത് അധ്യാപകരെയും വിവിധ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികയും അനുമോദിച്ചു

ചിതറ ഗ്രാമപ്പഞ്ചായത്ത് വിവിധ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഗ്രാമപ്പഞ്ചായത്ത് ടൗൺ ഹാളിൽ വച്ച് അനുമോദിച്ചു . ചടങ്ങിൽ അധ്യക്ഷത വഹിച്ചത് ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മുരളി സംസാരിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ എം രജിത സ്വാഗതം പറഞ്ഞു പരിപാടി മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചിതറ ഗ്രാമപ്പഞ്ചായത്ത് മേഖലയിലെ മടത്തറ കാണി ഹൈസ്‌കൂൾ, എസ് എൻ എച് എസ്…

Read More

വിദ്യാർഥികൾക്ക് ആശ്വാസമായിമഹാത്മാ ചാരിറ്റിറ്റബിൾ ട്രസ്റ്റിന്റെ പഠനോപകരണ വിതരണം

ചിതറ മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് വട്ടമുറ്റം വാർഡിലെ മുഴുവൻ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയപഠനോപകരണ വിതരണം ചിതറ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ അൻസാർ തലവരമ്പ് ന്റെ നേതൃത്വത്തിൽ വട്ടമുറ്റം വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിതരണം ചെയ്തു. വട്ടമുറ്റം വാർഡിലെ വീടുകളിൽ നേരിട്ടെത്തി പഠനോപകരണ വിതരണം ചെയ്യുന്ന പദ്ധതിയാണ് മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ്‌ ഏറ്റെടുത്തു നടപ്പിലാക്കുന്നത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

തെങ്ങ് ഒടിഞ്ഞുവീണ് യുവാവ്  മരിച്ചു

കൈ കഴുകാൻ വീടിന്റെ പിന്നിലേക്ക് ഇറങ്ങിയ യുവാവ് വീട്ടുവളപ്പിൽ നിന്ന തെങ്ങ് ഒടിഞ്ഞുവീണു  മരിച്ചു. ചെട്ടികുളങ്ങര കൊയ്പ്പള്ളി കാരാൺമ ചിറയിൽ കുളങ്ങര വീട്ടിൽ ധർമ്മപാലന്റെയും ജയശ്രീയുടെയും മകൻ അരവിന്ദ് (32)ആണ് മരിച്ചത്. ചൊവ്വ രാവിലെ എട്ടരയോടെയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും തെങ്ങ് ഒടിഞ്ഞ് അരവിന്ദിൻ്റെ മുകളിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അരവിന്ദ് മരിച്ചു. മൃതദേഹം തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ. സഹോദരി: ഐശ്വര്യ വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ മതിരയിൽ വച്ച് നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു

മെയ്‌ 22 ന് അന്താരാഷ്ട്ര ജൈവ വൈവിദ്ധ്യദിനാചാരണത്തോട് അനുബന്ധിച്ചു സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചിതറ ഗ്രാമപഞ്ചായത്ത് . ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മറ്റി കാവിന് കാവലായി എന്ന പേരിൽ മതിര ദേവി ക്ഷേത്രത്തിലെ കാവിൽ വച്ച് നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു.. ബിഎംസി കൺവീനർ പ്രിജിത്ത്. പി അരളീവനം അധ്യക്ഷനായ ക്യാമ്പ് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ എം എസ് മുരളി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ എസ് ഷീന സ്വാഗതം പറയുകയും ബീറ്റ് ഫോറസ്റ്റ്…

Read More

ചടയമംഗലത്ത് യുവാവ് പോക്‌സോ കേസിൽ പിടിയിൽ

ചടയമംഗലത്ത് 15 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നൽകി പ്രതിയുടെ വീട്ടിലും പ്രതിയുടെ സുഹൃത്തിന്റെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചു വന്ന യുവാവിനെ ചടയമംഗലം പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. ചടയമംഗലം കടന്നൂർ സ്വദേശി 20 വയസ്സുള്ള ശ്രീരാജ് ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞവർഷം ഓണാഘോഷത്തിന് ബന്ധുവീട്ടിൽ എത്തിയ വർക്കലസ്വദേശിനിയായ പെൺകുട്ടിയുമായി ശ്രീരാജ് സൗഹൃദം സ്ഥാപിക്കുകയും വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നൽകി സോഷ്യൽ മീഡിയ വഴിപെൺകുട്ടിയെ വശീകരിച്ചുപീഡിപ്പിച്ചു വരുകയായിരുന്നു. അറസ്റ്റിലായ ശ്രീരാജിന്റെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പെൺകുട്ടിയെ…

Read More

ഇക്കഴിഞ്ഞ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ CPHSS കുറ്റിക്കാട് കടയ്ക്കൽ 1993 ബാച്ച് അനുമോദിച്ചു

സൗഹൃദ കൂട്ടായ്മ രൂപീകൃതമായി കേവലം 9 മാസങ്ങൾക്കകം നിരവധിയായ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയ സ്മൃതിമധുരം -’93 (കുറ്റിക്കാട് CPHSS ലെ 1993 SSLC ബാച്ച്) ഇക്കഴിഞ്ഞ SSLC, +2, VHSE, CBSE 10th & 12 th, LSS,USS, Veterinary Surgeon പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച 36 വിദ്യാർത്ഥികളെ അനുമോദിച്ചു. ഇന്നു രാവിലെ 10 മണിക്ക് കടയ്ക്കൽ വ്യാപാര ഭവനിൽ പ്രസിഡൻറ്V. സന്തോഷിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങിൽ ബഹു: കടയ്ക്കൽ ഗ്രാമപഞ്ചായത്ത്…

Read More

കടയ്ക്കൽ മണ്ഡലം ബാലവേദി ക്യാമ്പ് ചിതറയിൽ സംഘടിപ്പിച്ചു

കടയ്ക്കൽ മണ്ഡലം ബാലവേദി ക്യാമ്പ് ചിതറ APRM TTC സെന്ററിൽ വെച്ച് ബാലവേദി ജില്ലാ കൺവീനർ സ:E. K സുധീർ ഉദ്ഘാടനം ചെയ്തു. AIYF കടയ്ക്കൽ മണ്ഡലം പ്രസിഡന്റ്‌ സ:സോണിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യാമ്പിൽ AISF കടയ്ക്കൽ മണ്ഡലം സെക്രട്ടറി സ :കൃഷ്ണപ്രിയ സ്വാഗതം ആശംസിച്ചു.CPI സംസ്ഥാന കൗൺസിൽ അംഗം സ:അഡ്വ. ആർ. ലതാദേവി, CPI കടയ്ക്കൽ മണ്ഡലം സെക്രട്ടറി സ:ബുഹാരി, സിപിഐ ജില്ലാ കമ്മിറ്റി അംഗം സ:J C അനിൽ, AIYF ജില്ലാ സെക്രട്ടറി സ…

Read More

കൊല്ലത്ത് പോലീസിന്റെ ലഹരി വേട്ട; യുവാക്കൾ പിടിയിൽ

കൊല്ലം സിറ്റി പോലീസ് നടത്തിയ ലഹരി വേട്ടയിൽ ലഹരി വ്യാപാര സംഘത്തിൽ ഉൾപ്പെട്ട രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി. മുരുന്തൽ, കുപ്പണ്ണ, താരനിവാസിൽ ഷാനിജിത് മകൻ കിച്ചു എന്ന അഖിൽ ജിത്ത് (26), കരുനാഗപ്പള്ളി, പുതിയകാവ്, ഷീജ മൻസിലിൽ, റഷീദ് മകൻ മുഹമ്മദ് റാഫി (24) എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് സംഘവും അഞ്ചാലുംമൂട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലായിരുന്നു പ്രതികൾ കുടുങ്ങിയത്.ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച…

Read More

ചിതറ പേഴ്‌മൂട് ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

പേഴുമൂട് സ്വദേശി ധർമരാജൻ (53) ഭാര്യ മായ ( 45) എന്നിവരാണ് മരിച്ചത്.വീടിന് സമീപമുള്ള റബർ പുരയിടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതാകാമെന്ന് നിഗമനം. ഓട്ടോറിക്ഷ ഡ്രൈവർ ആണ് ധർമരാജൻ. ആത്മഹത്യ കുറിപ്പ് ഉൾപ്പെടെ പോലീസ് കണ്ടെടുത്തു.ചിതറ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More