ചിതറയിൽ കുടുംബശ്രീയുടെ പുതിയ സംരംഭം ; നവജീവൻ സ്റ്റിച്ചിങ് യൂണിറ്റ്
കിളിത്തട്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നവജീവൻ കുടുംബ ശ്രീയുടെ പുതിയ സംരംഭം വളവുപച്ചയിൽ പ്രവർത്തനം ആരംഭിച്ചു. നവജീവൻ സ്റ്റിച്ചിങ് യൂണിറ്റ് എന്ന പേരിലാണ് സംരംഭത്തിന്റെ തുടക്കം 2023 – 24 പദ്ധതി പ്രകാരം ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെയാണ് സംരംഭത്തിന് തുടക്കം കുറിച്ചത്. ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മുരളി നവജീവൻ കുടുംബ ശ്രീ സ്റ്റിച്ചിങ് സെന്റർ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മടത്തറ അനിൽ ഉൾപ്പെടെ നിരവധി പഞ്ചായത്ത് അംഗങ്ങളും പൊതുപ്രവർത്തകരും…