
അനധികൃത വാറ്റ് ; ചിതറ പുതുശ്ശേരി സ്വദേശി എക്സൈസ് സംഘത്തിന്റെ പിടിയിൽ
ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷി ന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ചിതറ പുതുശ്ശേരി ഇലവുകാട് ഉള്ള വീട്ടിൽ നിന്നും 125 ലിറ്റർ ചാരായം വറ്റാനായി പാകപ്പെടുത്തിയ കോടയും 15 ലിറ്റർ വാറ്റ് ചാരായവും ഗ്യാസ് അടുപ്പും, ഗ്യാസ് സിലിണ്ടറും മറ്റ് വാറ്റ് ഉപകരണങ്ങളും കൈവശം വെച്ചതിന് . പുതുശ്ശേരി,കാക്കകുന്ന് ഇലവുകാട് വാർവിളാകത്ത് വീട്ടിൽ ശ്രീധരൻ മകൻ 53 വയസ്സുള്ള ജോയിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ പേരിൽ ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് ഓഫീസിൽ രജിസ്റ്റർ ചെയ്തു….