ഉത്തർപ്രദേശിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ തീർഥാടകർസഞ്ചാരിച്ച വാഹനം കുളത്തിലേക്ക് മറിഞ്ഞ് 7 കുട്ടികൾ ഉൾപ്പെടെ 15 പേർ മരിച്ചു. ഗംഗാ നദിയിൽ പുണ്യസ്നാനം നടത്തുന്നതിനായി തീർത്ഥാടകർ കാദർഗഞ്ചിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നൽകുകയും ചെയ്തു.

