ക്രിസ്മസ്, പുതു വത്സര കച്ചവടം ലക്ഷ്യമാക്കി ലഹരി മയക്കു മരുന്ന് സംഘങ്ങൾ സജീവമായതോടെ പരിശോധനക്കിറങ്ങിയ കൊട്ടാരക്കര റേഞ്ച് എക്സൈസിന്റെ പിടിയിലായത് മൂന്ന് കേസുകളിലായി മൂന്ന് പേർ. ഇവരിൽ നിന്നും 8.188ഗ്രാം മെത്താംഫെറ്റാമൈനും , 13 ഗ്രാം കഞ്ചാവും, പൾസർ 220 ബൈക്കും കൊട്ടാരക്കര റേഞ്ച് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി.. പുതുവത്സരം ലക്ഷ്ഷ്യമിട്ട് മയക്കു മരുന്ന് ലഹരി മാഫിയകൾ സജീവമായതിനെ തുടർന്ന് രഹസ്യ സന്ദേശത്തിനെ തുടർന്ന് കൊട്ടാരക്കര റേഞ്ച് എക്‌സൈസ് സംഘം വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിൽ നിരവധി ലഹരി മയക്കു മരുന്ന് വില്പന കേസിൽ പ്രതിയായ എഴുകോൺ കാക്കകോട്ടൂർ സ്വദേശി രാഹുൽ രാജ് (കെ പി രാഹുൽ ) (28) നെ വിൽപ്പനക്കായി കൊണ്ടുപോയ 4.069 ഗ്രാം മെത്താംഫെറ്റാമൈനും, കഞ്ചാവുമായി
തൃക്കണ്ണമംഗൽ തട്ടത്ത് പള്ളിയുടെ ഭാഗത്തു വച്ചു പിടികൂടി.
രാഹുൽ സഞ്ചാരിച്ചിരുന്ന പൾസർ 220 ബൈക്കും പിടികൂടിയിട്ടുണ്ട്. തുടർന്ന് നടന്ന പരിശോധനയിൽ
തൃക്കണ്ണമംഗൽ മായിലാടും പാറ റജിൻ ഭവനിൽ റെജിൻ ജോസഫ് (23) നെ വില്പനപക്കായി വച്ചിരുന്ന 4.182 ഗ്രാം മാരക മയക്ക് മരുന്നായ മെത്താംഫെറ്റാമൈൻ കൈവശം വച്ചതിനെ തുടർന്ന് പിടികൂടുകയായിരുന്നു. ഇരുവരെയുംഅറസ്റ്റ് ചെയ്ത് റിമാൻഡിലാണ്.
കഴിഞ്ഞ ദിവസം രാവിലെ നടന്ന പരിശോധനയിൽ ഗാന്ധിമുക്ക് കുന്നും പുരത്ത് വീട്ടിൽ വൈശാഖ് (25 ( നെ 8 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു.
വരും ദിവസങ്ങളിൽ സ്പെഷ്യൽ ഡ്രൈവ് ഭാഗമായി പരിശോധനകൾ ശാന്തമാക്കുമെന്ന് കൊട്ടാരക്കര റേഞ്ച് ഏക് സൈസ് ഇൻസ്‌പെക്ടർ ബാബു പ്രസാദ് കെ ബി പറഞ്ഞു. ലഹരി വില്പനക്കാരായ പ്രതികളെ പിടികൂടിയ പരിശോധനകളിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഇന്റലിജിൻസ് ബ്യൂറോ ഗിരീഷ് എം ജെ, അസിസ്റ്റന്റ് റേഞ്ച് ഇൻസ്‌പെക്ടർ ബാബു പ്രസാദ് കെ ബി, അസിസ്റ്റന്റ് റേഞ്ച് ഓഫിസർ അരുൺ, സിവിൻ സജി ചെറിയാൻ, അരുൺ സാബു, വനിതാ ഓഫിസർ സൗമ്യ, മുബീൻ എന്നിവർ പങ്കെടുത്തു