എൽ ഡി എഫ് നേതൃത്വം നൽകുന്ന ചിതറ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വന്യ മൃഗങ്ങളുടെ ശല്യം, തെരുവ് നായ പ്രശ്നം, കമ്മ്യൂണിറ്റി ഹാളിന്റെ ശോചനീയാവസ്ഥ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ മാർച്ച്. യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗോകുൽ എ എസ് അധ്യക്ഷത വഹിച്ചു മണ്ഡലം വൈസ് പ്രസിഡന്റ് റെനീസ് സ്വാഗതം പറഞ്ഞ യോഗത്തിൽ നേതാക്കളായ കൊല്ലായിൽ സുരേഷ്, ഹ്യൂമയൂൺ കബീർ, P G സുരേന്ദ്രൻ നായർ, എസ് ഷമീം, അൻസാർ തലവരമ്പ്, ജി കുമാരൻ, മുല്ലശേരി നജീo,അസ്‌ലം മടത്തറ സൈഫ് കലയപുരം, അസീം ചക്കമല, ജയറാം ഐരക്കുഴി, കുളത്തറ ഷൈജു, യൂസുഫ്, അജ്മൽ തുടങ്ങിയവർ പങ്കെടുത്തു
ചിതറ പഞ്ചായത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്
Subscribe
Login
0 Comments
Oldest


