കെ എസ് യു , കോൺഗ്രസ് നേത്യത്വത്തിൽ എസ് എൻ എച്ച് എസ് എസ് ചിതറ സ്കൂളിലേക്ക് മാർച്ച് നടത്തി.
സ്കൂളിന്റെ കവാടത്തിന്റെ ആർച്ചിൽ തൊട്ട് നിൽക്കുന്ന വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കണം എന്നും സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾക്ക് നടക്കാൻ കഴിയാത്ത അവസ്ഥയിൽ ചെളി ഉണ്ടാകുന്നു എന്നും പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്
സമരം കോൺഗ്രസ് ചിതറ മുൻ മണ്ഡലം പ്രസിഡന്റ് ഷമീം ഉദ്ഘാടനം ചെയ്തു.
എന്നാൽ മാനേജ്മെൻറ് പറയുന്നത് വൈദ്യുതി ലൈൻ മാറ്റുവാൻ ഇലക്ട്രിസിറ്റിക്ക് പരാതി നൽകിയിട്ടുണ്ടെന്നും
ഗ്രൗണ്ടിൽ വെളളം കെട്ടുന്നത് അടുത്ത റോഡ് ഉയർത്തി പണിതത് മൂലമാണ് എന്നും പറയുന്നു .
അടിയന്തരമായി എല്ലാ വിഷയത്തിലും പരിഹാരം കാണുമെന്ന് മാനേജ്‌മെന്റ് പറഞ്ഞു