നെടുമങ്ങാട് കല്ലിയോട് ജംഗ്ഷന് സമീപം ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന വിതുര മരുതാമല സില്‍ക്കി നഗറില്‍ വിശാഖം വീട്ടില്‍ സ്മിതേഷ് (38) ആണ് മരിച്ചത്.
കാട്ടാക്കട ടയർ പഞ്ചർകട നടത്തുന്ന സ്മിതേഷ് ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം വീട്ടില്‍ ഇരുന്ന കത്തിയെടുത്ത് സ്വന്തമായി കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
സ്മിതേഷ് കഴുത്തറുക്കുന്നത് കണ്ട ഭാര്യ അശ്വതി നിലവിളിച്ച് തൊട്ടടുത്ത ഫ്ലാറ്റില്‍ താമസിക്കുന്നവരെ അറിയിച്ചു. തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരും നെടുമങ്ങാട് സിനിമയ്ക്ക് പോയിമടങ്ങി വന്ന ശേഷമാണ് വാക്കേറ്റമുണ്ടായത്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകനെ വിതുരയിലെ സ്മിതേഷിന്റെ വീട്ടിലും ആറാം ക്ലാസില്‍ പഠിക്കുന്ന മകളെ അശ്വതിയുടെ കാട്ടാക്കടയിലെ വീട്ടിലും കൊണ്ടാക്കിയിരുന്നു.
മൂന്നുമാസം മുമ്പ് 50 പരസെറ്റമോള്‍ ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളയാളാണ് സ്മിതേഷ് എന്നും നെടുമങ്ങാട് പോലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത നെടുമങ്ങാട് പൊലീസ് തുടർ നടപടി സ്വീകരിച്ചു.
ന്യൂസ് ചുവട്.in…