വർക്കലയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. മണമ്പൂർ ശങ്കരൻമുക്ക് സ്വദേശിയായ 36 വയസ്സുള്ള വൈശാഖ് ആണ് മരിച്ചത്. ഉച്ചയ്ക്ക് 1. 25 ന് കൊല്ലം ഭാഗത്തേക്ക് പോയ കൊച്ചുവേളി – യശ്വന്തപൂർ എക്സ‌്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്
റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിലാവാം അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
