സ്വർണ്ണവും, വെങ്കലവും ഓടിയെടുത്ത് നിലമേലിലെ കുരുന്നുകൾ.
സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ നിലമേൽ വളയിടം സ്വദേശി സ്വാലിഹ് 50.53 സെക്കന്റ് ഓടി സ്വർണ്ണ മെഡൽ നേട്ടം കൈവരിച്ചു.
സീനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ നിലമേൽ നെട്ടയം സ്വദേശി ആദിൽ. 48.99 സെക്കന്റ് ഓടി വെങ്കല മെഡൽ നേട്ടത്തിലും എത്തി ചേർന്നു..
നിലമേലുകാരൻ ഒളിമ്പ്യൻ മുഹമ്മദ് അനസ് യഹിയ 400 മീറ്ററിൽ ദേശീയ റെക്കോർഡ് ജേതാവായി, ഏഷ്യൻ ഗെയിംസിൽ അടക്കം മെഡൽ നേടിയ തിളക്കത്തിൽ നിൽക്കുമ്പോഴാണ് സ്റ്റൈൽ സ്പോർട്സ് അക്കാദമിയിലൂടെ വളർന്ന പുതിയകാലത്തെ കായികതാരങ്ങളും 400 മീറ്ററുകളിൽ സംസ്ഥാന മീറ്റിൽ മെഡൽ നേടുന്നത്.