കുടുംബജീവിതത്തിന്റെ താളം തെറ്റിലിൽ സ്വന്തം അവകാശങ്ങളും സ്വത്തും സംരക്ഷിക്കുന്നതിന് കോടതികളെ ആശ്രയിക്കുന്ന നിരാലംബരായ സ്ത്രീകൾക്കുള്ള ഇരുട്ടടിയാണ് ധനമന്ത്രിയുടെ കുടുംബ കോടതി കോർട്ട് ഫീസ് ചുമത്തുന്നതിനുള്ള ബഡ്ജറ്റ് നിർദ്ദേശം. ക്രിമിനൽ നടപടി നിയമം അനുസരിച്ച് കോടതികളിൽ ചെക്ക് കേസ് ഫയൽ ചെയ്യുമ്പോൾ തുകയുടെ 5% കോർട്ട് ഓഫീസ് ചുമത്തുന്നതിനുള്ള ബഡ്ജറ്റ് നിർദ്ദേശം സാധാരണക്കാരുടെ നടുവൊടിക്കുന്ന നടപടിയാണ്. പാവപ്പെട്ടവന് നിയമസംവിധാനങ്ങൾ അപ്രാപ്യമാക്കുന്ന നടപടികളിൽ നിന്നും ഗവൺമെൻറ് പിന്മാറണമെന്ന് ലോയേഴ്സ് കോൺഗ്രസ് ആവശ്യപ്പെട്ടു. മദ്യവും ലോട്ടറിയും കഴിഞ്ഞാൽ കേരളത്തിൻറെ ഖജനാവിലേക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് കോടതികളിൽ നിന്നാണ്. ദിനംപ്രതി കോർട്ട് ഫീസ് ആയും പിഴത്തുകയായും സർക്കാരിൻറെ ഖജനാവിലേക്ക് കോടികൾ അഭിഭാഷകർ എത്തിക്കുന്നുവെങ്കിലും അഭിഭാഷകരുടെ ക്ഷേമനിധി വർദ്ധിപ്പിക്കുന്ന കാര്യത്തിനും ജൂനിയർ അഭിഭാഷകർക്ക് സ്റ്റൈഫൻ്റ് ഏർപ്പെടുത്തുന്ന കാര്യത്തിലും കോടതികളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന കാര്യത്തിലും കുറ്റകരമായ അനാസ്ഥയാണ് ഗവൺമെൻറ് കാണിക്കുന്നത്.
പുനലൂർ കോടതി സമുച്ചയത്തിന് ചുറ്റുമതിൽ പ്രവേശന കവാടവും നിർമ്മിക്കുന്നതിന് പുനലൂർ എംഎൽഎയുടെ നേതൃത്വത്തിൽ കഴിഞ്ഞ ബഡ്ജറ്റിൽ മൂന്നു കോടി രൂപ അനുവദിച്ചു എന്ന് നടത്തിയ പ്രചരണങ്ങൾ പാഴ് വാക്കായി. പണമില്ലാത്തവന്റെ മുൻപിൽ നീതി ന്യായ മേഖലയുടെ വാതിൽ അടയ്ക്കുന്ന നടപടിയിൽ നിന്നും ഗവൺമെൻറ് പിന്മാറിയില്ല എങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു വരുമെന്ന് ലോയേഴ്സ് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു. കോടതി അങ്കണത്തിൽ നടന്ന പ്രതിഷേധ ധരണയിൽ അഡ്വക്കേറ്റ് അഞ്ചൽ ടി സജീവൻ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് അഞ്ചൽ സോമൻ ഉദ്ഘാടനം ചെയ്തു അഡ്വക്കേറ്റ് എസ് പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തി അഡ്വക്കേറ്റ് പി ജെറോം അഡ്വക്കേറ്റ് ഷൈജു ലൂക്കോസ് അഡ്വക്കേറ്റ് സീനത്ത് ബീവി അഡ്വക്കേറ്റ് വൈ ശോഭ അഡ്വക്കേറ്റ് വൈ ജോസ് അഡ്വക്കേറ്റ് ജോർജുകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
അഡ്വക്കേറ്റ് സരോജിനിയമ്മ അഡ്വക്കേറ്റ് എ കുഞ്ഞു കൃഷ്ണൻ അഡ്വക്കേറ്റ് റംലത്ത് അഡ്വക്കേറ്റ് സിനി കെ എൻ അഡ്വക്കറ്റ് എ വി അനിൽകുമാർ അഡ്വക്കേറ്റ് ജോൺ ജോസഫ് ബംഗ്ലാവൻ തുടങ്ങിയവർ പ്രതിഷേധ ധർണയിൽ നേതൃത്വം നൽകി.