ആയൂരിൽ ഭാര്യയുടെ മൊബൈൽ നമ്പർ തൊട്ടടുത്ത ബന്ധുവിന്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നത് കണ്ടതിന്റെ വൈരാഗ്യത്തിൽ വീട്ടിൽ കയറിബന്ധുവിനെയും ഭാര്യയെയും തലക്കെടിച്ചു മുറിവേൽപ്പിച്ച് സംഭവത്തിൽ വധശ്രമത്തിന് യുവാവ് അറസ്റ്റിൽ.
ആയുർ വയ്ക്കൽ വഞ്ചിപ്പെട്ടി സ്റ്റെഫിൻ ഭവനിൽ 28 വയസ്സുള്ള സ്റ്റെഫി നെയാണ് ചടയമംഗലം പോലീസ് അറെസ്റ്റ് ചെയ്തത്..
ഇന്നലെ രാത്രി 11 മണിയോടുകൂടി വഞ്ചിപ്പട്ടിയിൽ താമസിക്കുന്ന ബിനുരാജിന്റെ വീട്ടിൽ കയറി ബിനുരാജിനെയും ഭാര്യയെയുമാണ് സ്റ്റെഫിൻ പട്ടിയോൽ കമ്പുകൊണ്ട് മർദ്ദിച്ചു മുറിവേൽപ്പിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ ബിനു രാജിന്റെ മൊബൈൽ ഫോണിൽ പ്രതിയുടെ ഭാര്യയുടെ മൊബൈൽ ഫോൺ നമ്പർ സേവ് ചെയ്തിരിക്കുന്നത് കണ്ടതിന്റെ വൈരാഗ്യത്തിൽ ഇന്നലെ രാത്രി 11 മണിയോടെ പട്ടിയോൽ കമ്പുമായി വീടിനകത്തേക്ക് അതിക്രമിച്ചു കയറി ബിനുരാജിനെ പട്ടിയോൽ കൊണ്ട് തലക്കും ദേഹത്തും അടിച്ചു മുറിവേൽപ്പിച്ചു.
ഇത് തടയാൻ ശ്രമിച്ച ബിനു കുമാറിന്റെ ഭാര്യയുടെ തലയ്ക്കും പട്ടിയോൽ കമ്പ് കൊണ്ട് അടിച്ചുപൊട്ടിച്ചു….
ബോധം നഷ്ടപ്പെട്ട് തറയിൽ കിടന്ന ബിനു രാജിനെയും തലയ്ക്കു മുറിവേറ്റഭാര്യയെയും
ബന്ധുക്കളും നാട്ടുകാരും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. തുടർ ചികിത്സകൾക്കായി ഇവർ ഗോകുലം മെഡിക്കൽ കോളജിലേക്ക് കൊണ്ട്പോയി
ചടയമംഗലം പോലീസ് ബിനുരാജിന്റെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
പ്രതിയായ സ്റ്റെഫിനെ വൈക്കൽ ഭാഗത്തുനിന്ന് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു..


