ജബാസ്റ്റിൽ ഫിനാൻസ് എന്ന പേരിൽ രണ്ട് തമിഴ്നാട് സ്വദേശികൾ കടയ്ക്കൽ ചിതറ മടത്തറ പാലോട് മേഖലകളിൽ വരുകയും ഒരു ലക്ഷം രൂപ ലോൺ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത് .
തമിഴ്നാട് സ്വദേശികളായ ഇവർ മൈക്രോ ഫിനാൻസ് മാതൃകയിൽ ലോൺ നൽകാമെന്ന് പറയുകയും ഒരാളുടെ കൈയിൽ നിന്നും 916 രൂപ വച്ച് പിരിച്ചു കൊണ്ട് കോടിക്കണക്കിന് രൂപയാണ് ഇവർ ഒരു ദിവസം കൊണ്ട് തട്ടി എടുത്തത്
ഒരാഴ്ച മുമ്പ് ഇവർ ഈ മേഖലകളിൽ എത്തുകയും ഓരോ പ്രദേശത്ത് ആളുകളെ കൂട്ടുകയും ഓരോ കൂട്ടത്തിനും ഓരോ സെന്ററായി തിരിച്ചു ഒരു നമ്പർ നൽകുകയും ചെയ്തു. ഓരോ കൂട്ടത്തിൽ ഉള്ളവരും ID PROOF 7418128133 എന്ന നമ്പറിൽ whatsapp ചെയ്തു നൽകാൻ നിർദേശിച്ചു.
അത് പോലെതന്നെ കൂട്ടത്തിലെ ഓരോരുത്തരും 916 രൂപ വച്ച് 20186919567 എന്ന SBI ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാനും നിർദേശിച്ചു.
916 രൂപ അയച്ചു കഴിഞ്ഞാൽ ഇന്ന് ഓരോ മേഖലയിലും വന്ന് ലോൺ അനുവദിച്ച പണം നൽകും എന്നായിരുന്നു പറഞ്ഞു വിശ്വസിപ്പിച്ചത്.
ഇന്ന് എത്തും എന്ന് പറഞ്ഞ സമയം കഴിഞ്ഞതോടെ ഇവരെ ബന്ധപ്പെടുവാൻ ശ്രമിച്ചപ്പോൾ ആണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.
കബളിപ്പിക്കപ്പെട്ടവർ കൂടുതൽ അന്വേഷണം നടത്തിയതോടെ അനവധി ആളുകൾ ഈ കെണിയിൽ പെട്ടതായി മനസിലാക്കി.
ഉടൻ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു.
ഇത് പോലെ തട്ടിപ്പ് സംഘം പ്രദേശത്ത് വ്യാപകമാകുന്നുണ്ട്


