വയല വി വി എം ജി എച്ച് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളെയാണ് പ്ലസ് വിദ്യാർത്ഥികൾ കൂട്ടം കൂടി ആക്രമിച്ചത് ഇന്ന് ഉച്ചയ്ക്കു ഒരു മണിക്കാണ്സംഭവം.
പ്ലസ് വൺ വിദ്യാർഥികളും പ്ലസ് ടു വിദ്യാർത്ഥികളും തമ്മിൽ സ്കൂളിൽ ഏറെ നാളുകളായി തർക്കം നിലനിന്നു വരികയായിരുന്നു.
മുൻപ് പ്ലസ് വൺ വിദ്യാർത്ഥികൾ സ്കൂളിൽ ധരിച്ചു കൊണ്ട്വരുന്ന ഉടുപ്പിന്റെ കൈയുടെ വണ്ണം കൂട്ടിക്കൊണ്ട് വന്നത് പ്ലസ് ടു വിദ്യാർത്ഥികൾ ചോദ്യംചെയ്തതായും പിന്നീട് അത് സംഘർഷത്തിൽ കലാശിക്കുകയും പോലീസിൽ കേസ് ആവുകയും പോലീസ് സ്റ്റേഷനിൽ വെച്ച് അത് ഒത്തു തീർപ്പവുകയും ചെയ്തിരുന്നതായ് മർദ്ദനമേറ്റ വിദ്യാർത്ഥികൾ പറയുന്നു.
എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി പ്ലസ് വൺ വിദ്യാർഥികളും പ്ലസ് 2വിദ്യാർത്ഥികളും തമ്മിൽ വാക്കേറ്റവും അസഭ്യംവിളിയും ഉണ്ടായിരുന്നു ഇതിനെ തുടർന്നാണ് ഇന്ന് പരീക്ഷയ്ക്ക് ആയി സ്കൂളിനു മുന്നിൽ ബസ്സിൽ വന്നിറങ്ങിയ പ്ലസ് വൺ വിദ്യാർഥികളെ കൂട്ടമായി എത്തിയ +2വിദ്യാർത്ഥികൾ മർദിച്ചത്.
മർദ്ദനമേറ്റവിദ്യാർത്ഥികൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി , ഒരു വിദ്യാർഥിയുടെ തലയ്ക്കു മുറിവേറ്റിട്ടുണ്ട്..
സംഭവത്തിൽ മർദ്ദനമേറ്റവിദ്യാർത്ഥികൾ കടയ്ക്കൽ പോലീസിൽ പരാതി നൽകി. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു