പത്തു വർഷത്തിനു മുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം ആയിരം രൂപ വർധിപ്പിച്ചു.
മറ്റുള്ളവരുടെ വേതനത്തിൽ 500 രൂപ കൂട്ടും.നിലവിൽ വർക്കർമാർക്ക് പ്രതിമാസം 12,000 രൂപയും ഹെൽപ്പർമാർക്ക് 8000 രൂപയുമാണ് ലഭിച്ചിരുന്നത്.കഴിഞ്ഞ ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന് അർഹതയുണ്ടാകും.
.
60,232 പേർക്കാണ് ആനുകൂല്യം ലഭിക്കുക.44,735 പേർക്ക് വേതനത്തിൽ ആയിരം രൂപ അധികം ലഭിക്കും.15,495 പേർക്ക് 500 രൂപ വേതന വർധനയുണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ ഓഫീസ് വൃ ത്തങ്ങൾ അറിയിച്ചു.