കടയ്ക്കലിൽ കരിയില കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് വയോധിക മരിച്ചു

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

വീട്ടുമുറ്റത്തെ കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് വയോധിക മരിച്ചു. ആൽത്തറമൂട് തളിയിൽ ക്ഷേത്രത്തിന് സമീപം കുഴിഞ്ഞഴികത്ത് വീട്ടിൽ ജാനകി അമ്മ (80)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിന് പിന്നിലുള്ള കുഴിയിൽ കരിയിലയിട്ട് കത്തിക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നുവെന്ന് കരുതുന്നു.


ഈ സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ഏറെ സമയത്തിന് ശേഷം അയൽവാസികളാണ് സാരമായി പൊള്ളലേറ്റ നിലയിൽ കണ്ടത്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.

മകൻ: സുനിൽകുമാർ (ബി.എസ്.എഫ്, കശ്മീർ). മരുമകൾ: ഗീത.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x