ഇട്ടിവാ പഞ്ചായത്തിലെ വയല പുന്നമൺ ഏല ചുണ്ട റോഡ് കോൺക്രീറ്റ് നിർമ്മാണം പൂർത്തീകരിച്ചു.ജില്ലാ പഞ്ചാ. അംഗം അഡ്വ. സാം കെ. ഡാനിയൽ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് നാടിനു സമർപ്പിച്ചു.
ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.216 മീറ്റർ നീളത്തിൽ 3 മീറ്റർ വീതിയിലാണ് റോഡ് കോൺക്രീറ്റ് നിർമ്മാണം പൂർത്തിയായത്.
ഗ്രാമപഞ്ചാ. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.ബൈജു അധ്യക്ഷനായ യോഗത്തിൽ ബ്ളോക് പഞ്ചാ: അംഗം എ. നൗഷാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ശ്രീ ദേവി. ബി.എസ്, സോളി എ. ജയേഷ്, സി.പി.ഐ. എൽ.സി സെക്രട്ടറി ബി. രാജീവ്, മറ്റു രാഷ്ട്രീയ കക്ഷി നേതാക്കൾ, യുവജന സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രദേശവാസികൾ പങ്കെടുത്തവർക്കെല്ലാം പായസം വിതരണം ചെയ്തു.