fbpx

കാൽവഴുതി വീണ് മരങ്ങൾക്ക് ഇടയിൽ തല കുരുങ്ങി ലോട്ടറി വില്പനക്കാരന് ദാരുണാന്ത്യം

വീടിന് മുന്നിലെ ഇടവഴിയിൽ നിന്നും കാൽ വഴുതി വീണ ലോട്ടറി വിൽപ്പനക്കാരൻ ചെറു മരങ്ങൾക്ക് ഇടയിൽ തലകുരുങ്ങി മരണപ്പെട്ടു.
കല്ലറയിലെ ലോട്ടറി വിൽപ്പനക്കാരനായ ഈട്ടിമൂട് തടത്തരികത്ത് വീട്ടിൽ വിജയൻ എഴുപതാണ് മരണപ്പെട്ടത്:
വീട്ടിൽ നിന്നും ലോട്ടറി ടിക്കറ്റുമായി പുറപ്പെട്ട വിജയൻ വീടിന് സമീപത്തെ ഇട വഴിയിൽ നിന്നും വഴുതി വീഴുകയായിരുന്നു.
താഴെ നിന്ന് രണ്ട് ചെറു മരങ്ങൾക്ക് ഇടയിലേക്കാണ് തല കുരുങ്ങിയത് :
ഇതു വഴിപോയ പ്രദേശവാസിയാണ് തല കുരങ്ങിയ നിലയിൽ ഇയാളെ കണ്ടത്.തുടർന്ന് നാട്ടുകാർ ചേർന്ന് മരം മുറിച്ച് മാറ്റി പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.തുടർന്ന് കടയ്ക്കൽ പോലീസ് എത്തി മേൽ നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസക്കരിച്ചു.ലോട്ടറി വിൽപ്പനക്കാരനായ വിജയൻ ഒറ്റമുറി വീട്ടിലാണ് കഴിഞ്ഞു വന്നിരുന്നത്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x