മടത്തറ കുളത്തുപ്പുഴ പാതയിൽ വാഹനാപകടം

മലയോര ഹൈവേ മടത്തറ കുളത്തുപ്പുഴ പാതയിൽ മൈലമൂട് ജംഗ്ഷന് സമീപം ആണ് അപകടം ഉണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് തെന്മല ഉറുകുന്നു സ്വാദേശികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്.

വളവു തിരിയവേ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിലുള്ള വീടിന്റെ മുറ്റത്തേക്ക് തല കീഴായി മറിയുകയായിരുന്നു. അപകടത്തിൽ ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞു അടക്കം അത്ഭുതകരമായി രക്ഷപെട്ടു.
കാറിൽ സഞ്ചരിച്ചവർ തെന്മലയിൽ നിന്നും മടത്തറയിലുള്ള ബന്ധു വീട്ടിലേക്കു പോകുന്ന വഴിക്കാണ്  അപകടം ഉണ്ടായത്. കാർ മറിഞ്ഞ ശബ്ദം കേട്ട് തൊട്ടടുത്ത വീട്ടുകാരും, നാട്ടുകാരും ചേർന്ന് അതിവേഗം രക്ഷാപ്രവർത്തനം നടത്തി.
കാറിൽ ഉള്ളവരെ രക്ഷപ്പെടുത്തി ഹോസ്പിറ്റലിൽ എത്തിച്ചു. ഹൈവേ പാതയിൽ മഴയിൽ ഒലിച്ചു വന്ന് കിടന്ന മൺത്തിട്ടയിലും, ചരലിലും തട്ടിയാണ് കാർ മറിഞ്ഞതെന്നു ദൃക്സാക്ഷികൾ പറയുന്നു.
ഹൈവേ പാതയിൽ ഉടനീളം മണ്ണൊലിച്ചു വന്ന് കിടക്കുന്നത് കൊണ്ടാണ് വാഹനങ്ങൾ അപകടത്തിൽ പെടുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു കുളത്തുപ്പുഴ പോലീസ് കേസ് എടുത്തു.

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x