കോട്ടുക്കൽ : അന്താരാഷ്ട്ര പ്രീപ്രൈമറിയായ വർണ്ണ കൂടാരം പദ്ധതി ” ശ്രീ എൻ കെ പ്രേമ ചന്ദ്രൻ (എം പി ) ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് ശ്രീ അനികുമാർ എസ് അധ്യക്ഷനായ ചടങ്ങിൽ പ്രഥമ അദ്ധ്യാപിക ശ്രീമതി സിന്ധു സി എസ് സ്വാഗതം പറഞ്ഞു.
സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിച്ച പത്ത് ലക്ഷം രൂപയാണ് ഇതിന് വിനിയോഗിച്ചത്. പ്രസ്തുത ചടങ്ങിൽ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ സജി തോമസ്
പദ്ധതി വിശദീകരണവും, റിപ്പോർട്ട് ശ്രീമതി ജലജകുമാരിഅമ്മയും നിർവഹിച്ചു.
ബി. പി. സി രാജേഷ്, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ ദീപു, അംഗങ്ങളായ അനീഷ് മേളയ്ക്കാട് ഗിരീഷ് ജി. വി. SMC അംഗങ്ങളായ പനമൂട്ടിൽ മജീദ് , ടി തോമസ്, മോഹനൻ കുമാരൻ നായർ
UPS HM ഗായത്രി എം. ജി, പ്രീ പ്രൈമറി ടീച്ചർ ഉഷ കുമാരി M. PTA പ്രസിഡന്റ് ശരണ്യ എന്നിവർ സംസാരിച്ചു ശ്രീമതി ശ്രീദേവി ( സീനിയർ അസിസ്റ്റന്റ് ) നന്ദി പ്രകാശിപ്പിച്ചു

