പ്രശ്നം തെരുവുനായകളും നായപ്രേമികളുമല്ല…
വർത്തമാനകാലസമൂഹം ഗൗരവത്തോടെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ് തെരുവ്നായകളുടെ ചോരക്കൊതി, പ്രത്യേകിച്ച് കുട്ടികളോട്…
സ്കൂളുകൾ തുറന്ന ഈ അവസരത്തിൽ ഓരോവീട്ടിൽനിന്നും കുട്ടികളെ വിടുന്നത് ഭയത്തോടെയാണ്,. പത്രങ്ങളിലും, മറ്റു മീഡീയകളിലും ദിനംപ്രതി നായ്ക്കളുടെ അക്രമവാര്‍ത്തകൾ പെരുകിവരുന്നത് ഭീതി പരത്തുന്നു.
“നിഹാൽ”ന്റെ വേർപാട് ഈ വിഷയം ചർച്ച ചെയ്യാനിടയാക്കിയെങ്കിലും, ഇതെല്ലാം ചർച്ചയിൽ മാത്രമായി ഒതുങ്ങുന്നത് ചൊടിപ്പിക്കുന്നു…! കഷ്ടം,!
ആ ദുരന്ത “വാർത്ത”യോടടുത്തായി നായ്ക്കളുടെ അക്രമം കൂടിയതായി കാണുന്നുണ്ട് അല്ലേ???
അത് തെരുവുനായകൾ അക്രമത്തിന്റെ എണ്ണം കൂട്ടിയതല്ല, മാധ്യമപ്രാധാന്യമുള്ള വാർത്തകൾ തിരഞ്ഞു കണ്ടുപിടിക്കുന്നതാണ്… കച്ചവടം. ഹ്മ്.
ഇത് പുതിയ സംഭവങ്ങളല്ല, കാലങ്ങളായി നടന്നുവരുന്ന സംഭവങ്ങളാണ്. അടുത്തൊന്നു കിട്ടുന്നതുവരെ മാത്രം ജീവിക്കുന്ന കേവലം വാര്‍ത്തകൾ.
.
നായ്ക്കളെ കൊല്ലുന്ന സാഹചര്യമുണ്ടാവുമ്പോൾ നായപ്രേമികൾ മുന്നോട്ടുവന്നു മനുഷ്യജീവനു വില കല്പിക്കാതെ നായ്ക്കൾക്കുവേണ്ടി മുറവിളിക്കുമ്പോൾ, ഞാനടക്കമുള്ളവർക്ക് അവയെ കൊന്നൊടുക്കാനുള്ള പ്രവണത കൂടുകയേയുള്ളു…
മനുഷ്യത്വരഹിതമായി സംസാരിക്കുന്ന നമ്മുടെ വെറുപ്പ് സമ്പാദിച്ച് സോഷ്യൽ മീഡിയ കമന്റ് ബോക്സുകളിൽ തെറിയും കേട്ടുപോകുന്ന അവരൊന്നും മക്കളില്ലാത്തവരല്ല!
മനുഷ്യത്വമില്ലാത്തവരുമല്ല!!!
നമ്മളെപ്പോലെതന്നെ “അതും ജീവനല്ലേ” എന്നു ചിന്തിക്കുന്നവരാണ്, പക്ഷേ അവിടെ മനുഷ്യജീവൻ മറന്നുപോകരുതെന്നുമാത്രം…
വെറുതെയൊന്നു നോക്കിയാൽ തന്നെ മനസ്സിലാവും, ഭൂമിയിൽ തന്നെ നായ്ക്കളെപ്പേലെ ഇത്രത്തോളം ദുരിതമനുഭവിച്ച് ആയുസ്സ് തീർക്കുന്ന മറ്റൊരു ജീവിയുമുണ്ടാവില്ല…
ഇവിടെ ഈ മരണങ്ങൾക്കും, തെരുവുനായകളെ കൊണ്ടുള്ള പ്രശ്നങ്ങളുടെയെല്ലാം പൂർണ്ണ ഉത്തരവാദികൾ കാലാകാലങ്ങളായി ഭരിച്ചുമുടിക്കുന്ന , ജനക്ഷേമസർക്കാരുകളാണ്…
ഇപ്പോഴും മുതലക്കണ്ണീരൊഴുക്കി നടക്കുന്നുണ്ടിവിടെ. തുടങ്ങിയ്ട്ടുണ്ടാവും, പൊതുജനത്തിന്റെ കണ്ണിൽപ്പൊടിയിടാനുള്ള വന്ധ്യംകരണം,…
റോഡുസുരക്ഷയ്ക്കായി കോടികൾ മുടക്കി ക്യാമറ വെച്ച ജീവനു വില കല്പിക്കുന്ന നിലവിലെ സർക്കാരേ… കാലങ്ങളായി നിലനില്ക്കുന്ന ഈ പ്രശ്നത്തിന് ശാശ്വതമായൊരു പരിഹാരം ഇനിയെങ്കിലും ചെയ്യരുതോ????
കോടികളൊന്നും വേണ്ടിവരില്ല, ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നായ്ക്കളുടെ വന്ധ്യംകരണം ശാശ്വതമായി നടപ്പിലാക്കാൻ ഒരു ചുമതലക്കാരൻ, അതു നടപ്പിലാവുന്നില്ലെങ്കിൽ അവർക്കു നിങ്ങൾ പിഴ ചുമത്തൂ…
നിങ്ങൾക്കു ശമ്പളം തരാൻ പിച്ചയിടാൻ വിയർത്തു പണിയെടുക്കുന്ന ഒരു പൗരന്റെ അപേക്ഷയാണ്…
ഇവിടെ നിങ്ങൾ മാത്രമല്ല, കുട്ടികളുണ്ട്, ആരോഗ്യം കുറഞ്ഞ കാൽനടക്കാരുണ്ട്, കാഴ്ചക്കുറവുള്ളവരുണ്ട്, വൃദ്ധരുണ്ട്
പേടികൂടാതെ പുറത്തിറങ്ങണം ഞങ്ങള്‍ക്ക്…
വൈശാഖ് ചിതറ