ചിതറ പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും പേ വിഷബാധ ഭീക്ഷണി ഉയർത്തുന്ന സാഹചര്യത്തിൽ ചിതറ ഗ്രാമപ്പഞ്ചായത്തും മൃഗശുപത്രിയും ചേർന്ന് സെപ്റ്റംബർ 28,29,30 തീയതികളിൽ വളർത്തു മൃഗങ്ങൾക്ക് പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നു
മൂന്ന് മാസത്തിൽ കൂടുതൽ ഉള്ള എല്ലാ വളർത്തു നായ കളെയും പൂച്ചകളെയുമാണ് കുത്തിവയ്പ് എടുക്കേണ്ടത് .
കുത്തി വച്ചതിന്റെ സർട്ടിഫിക്കറ്റ് ഗ്രാമപ്പഞ്ചായത്തിൽ ഹാജരാക്കിയാൽ വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് ലഭിക്കുന്നതാണ് . ഒരു വളർത്തു മൃഗത്തിന് 45 രൂപ എന്ന നിരക്കിലാണ് വാക്സിനേഷൻ ചാർജ് ഈടാക്കുന്നത്.