ഹരിതകർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ കെട്ടിടനികുതിയ്ക്കൊപ്പം ഈടാക്കും. മാലിന്യം വലിച്ചെറിയുന്നവർക്ക് ഒരു വർഷം തടവ്, നിയമത്തിൽ ഭേദഗതി വരുത്തി മാലിന്യസംസ്കരണം കൂടുതൽ കാര്യക്ഷമമാക്കാൻ മുനിസിപ്പാലിറ്റി, പഞ്ചായത്ത് രാജ് നിയമങ്ങളിൽ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ ഓർഡിനൻസ്.
2023-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി), 2023-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ഓർഡിനൻസ് പ്രകാരം അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്താൽ പരമാവധി ഒരു വർഷംവരെ തടവും 50,000 രൂപ പിഴയും ലഭിക്കാം.
മാലിന്യം വലിച്ചെറിയുന്നതിനെതിരെ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് തത്സമയം 5000 രൂപവരെ പിഴ ചുമത്താം. മാലിന്യം സംസ്കരിക്കാനുള്ള യൂസർ ഫീ ഹരിതകർമ സേനയ്ക്ക് നൽകേണ്ടവർ അതിൽ മുടക്കം വരുത്തിയാൽ പ്രതിമാസം 50 ശതമാനം പിഴ ഈടാക്കും. വസ്തുനികുതി ഉൾപ്പെടെയുള്ള പൊതുനികുതി കുടിശ്ശികയോടൊപ്പമാകും ഇത് ഈടാക്കുക. 90 ദിവസത്തിനു ശേഷവും യൂസർഫീ നൽകാത്തവരിൽനിന്ന് മാത്രമേ പിഴ ഈടാക്കൂ.
യൂസർ ഫീ അടയ്ക്കാത്തവർക്കുള്ള മറ്റ് സേവനങ്ങളും പഞ്ചായത്ത് സെക്രട്ടറിക്ക് നിരസിക്കാം