ഏകീകൃത സിവിൽ കോഡിനെ കുറിച്ച് എഴുതുമ്പോൾ പൂർണമായും ഈ വിഷയം മനസ്സിലാക്കിയിട്ടുണ്ടോ എന്ന ചോദ്യം വന്നാൽ ഇല്ല എന്ന് തന്നെയാണ് മറുപടി. ഗൂഗിൾ ചെയ്‌തും
സോഷ്യൽ മീഡിയയുടെ സഹയാത്തോടെയും അനവധിയായ അന്വേഷണങ്ങളിലൂടെയും മനസിലാക്കിയ കാര്യങ്ങൾ ഇവിടെ എഴുതുക മാത്രമാണ് ചെയ്യുന്നത്. കൂടുതൽ അറിയുന്നവരും
എന്തെങ്കിലും വ്യത്യസ്തമായ അഭിപ്രായങ്ങളും ഉണ്ടെങ്കിൽ തീർച്ചയായും കമന്റ് രൂപത്തിൽ എഴുതണം എന്ന് അഭ്യത്ഥിക്കുന്നു,
1.വിവാഹം
ഓരോ മതവും വിവാഹത്തെ വീക്ഷിക്കുന്ന രീതി വ്യത്യസ്തമാണ്, ഈ വ്യത്യാസം അവരുടെ വ്യക്തിഗത നിയന്ത്രണങ്ങളിൽ പ്രകടമാണ്.
Age of Consent
ഇന്ത്യയിൽ പൊതുവേയുള്ള വിവാഹപ്രായം പെൺകുട്ടികൾക്ക് പതിനെട്ടും ആൺകുട്ടികൾക്ക് ഇരുപത്തിയൊന്നുമാണ്.Prohibition of Child Marriage Act, POCSO Act 18 വയസ്സിന് താഴെയുള്ള കുട്ടികളുമായി വിവാഹത്തിലോ ലൈംഗിക ബന്ധത്തിലോ ഏർപ്പെടുന്നത് നിയമത്തിന്റെ ലംഘനമായി കണക്കാക്കപ്പെടുന്നു.എന്നിരുന്നാലും, മുസ്ലീം വ്യക്തിനിയമമനുസരിച്ച്, വിവാഹത്തിന് നിശ്ചിത പ്രായപരിധി ഇല്ല.Attaining puberty is enough മുസ്‌ലിംകൾ 18 വയസ്സിന് താഴെയുള്ള കുട്ടികളെ വിവാഹം കഴിക്കുകയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ ചെയ്താൽ മതപരമായി അതൊരു കുറ്റമായി കാണുന്നില്ല .അതായത് ഒരു രാജ്യത്തിന് പരസ്പരവിരുദ്ധമായ രണ്ട് നിയമങ്ങൾ ഉള്ളതും ഒരാളുടെ മതവിശ്വാസത്തെ അടിസ്ഥാനമാക്കി കുറ്റകൃത്യങ്ങൾ മാറുന്നു എന്നതാണ് സാരം. ഈ വിഷയം അവസാനിപ്പിക്കുന്നതിന്, മതപരമായ വ്യത്യാസങ്ങൾ പരിഗണിക്കാതെ, വിവാഹത്തിന് സാർവത്രികമായി ബാധകമായ പ്രായം നീയമപരമായി കൊണ്ട് വരേണ്ടതും ആവശ്യമാണ്.
Registration
ഏകോപിപ്പിക്കപ്പെടാത്ത നിരവധി വ്യവസ്ഥകളുള്ള വ്യക്തമല്ലാത്ത നിയമങ്ങൾ വ്യക്തികളെ അവ പാലിക്കുന്നതിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നു .സങ്കീർണ്ണമായ നിയമങ്ങളെക്കുറിച്ചുള്ള അവരുടെ അവബോധത്തിന്റെ അഭാവമോ അവ ചൂഷണം ചെയ്യാനുള്ള സാധ്യതയെക്കുറിച്ചുള്ള അവരുടെ വിശ്വാസമോ ഇതിന് കാരണമാകുന്നുണ്ട് .വിവാഹവുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്നത്. ഇത്തരം കേസുകൾ മിക്കപ്പോഴും സ്ത്രീകൾക്ക് നീതി നിഷേധിക്കുന്നുണ്ട് എന്നതാണ് സത്യം. നിയമപ്രകാരം രജിസ്റ്റർ ചെയ്യാത്തതും മതപരമായ ചടങ്ങുകൾ മാത്രം ഉൾപ്പെടുന്നതുമായ വിവാഹങ്ങൾ പലപ്പോഴും ഇത്തരം സാഹചര്യങ്ങൾ ഉണ്ടാക്കുന്നത് .വിവാഹ രജിസ്ട്രേഷന് ഏകീകൃതവും സങ്കീര് ണമല്ലാത്തതുമായ സിവില് നിയമം ഉണ്ടായി കഴിഞ്ഞാൽ ഈ പ്രശ് നങ്ങള് ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും.
Grounds of Divorce
ഇന്ത്യൻ നിയമപ്രകാരം വിവാഹമോചനം എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ കാരണങ്ങൾ വിവാഹ മോചനത്തിനായി സമർപ്പിക്കേണ്ടതുണ്ട്. ഇവയെയാണ് Grounds of Marriage എന്ന് വിളിക്കുന്നത്. Adultery, Cruelty, Insanity.. തുടങ്ങിയ നിരവധി ഗ്രൗണ്ടുകളുണ്ട്. എന്നാൽ ഇവയെല്ലാം വ്യക്തി നിയമങ്ങൾക്ക് അനുസരിച്ച് വ്യത്യസ്തമായാണ് വ്യക്തികൾക്ക് ബാധകമാകുന്നത്. അതായത് ഒരു ഹിന്ദുവിന് അഡൾട്ടറി ബാധകമാകുന്നത് പോലെയല്ല ഒരു മുസ്ലിമിന് ബാധകമാകുന്നത്. ഒരേ കാര്യമാണ്, ഒരേ കാരണമാണ് പക്ഷേ മതങ്ങൾക്കനുസരിച്ച് വ്യത്യസ്തമായാണ് ഇവ ബാധകമാവുന്നത്. ക്രിമിനൽ നിയമത്തിൽ നിന്നും അഡൾട്ടറി എടുത്തു മാറ്റാനുള്ള പ്രധാന കാരണം നിയമത്തിലുള്ള ലിംഗ വിവേചനമായിരുന്നു. ഇത്തരത്തിലുള്ള ലിംഗ വിവേചനങ്ങൾ സിവിൽ നിയമത്തിലും അഡൾട്ടറിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. ഇത് തിരുത്തേണ്ടതാണ്. Grounds of Divorce മതവ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുപോലെ കൊണ്ടുവരേണ്ടതുമാണ്.
Maintenance
Maintenance ന് ഇന്ത്യയിൽ രണ്ട് തരം നിയമങ്ങളുണ്ട്.ഒന്ന്, CrPC യിലെ സെക്ഷൻ 125. ഇത് പ്രകാരം വരുമാനമില്ലാത്ത ഭാര്യക്കും വിവാഹമോചനം നേടിയ സ്ത്രീക്കും Maintenance നുള്ള അവകാശമുണ്ട്.രണ്ട്, വ്യക്തി നിയമങ്ങളിലെ പ്രൊവിഷനുകൾ. ഒരു രാജ്യത്ത് ഒരേ കാര്യത്തിന് രണ്ടു തരം നിയമങ്ങൾ! വ്യക്തി നിയമങ്ങൾക്കുള്ളിൽ പോയാൽ പിന്നെയും വേർതിരിവുകൾ!ഹിന്ദു കോഡിൽ Hindu Marriage Act, 1955 ലും, Hindu Adoption and Maintenance Act, 1956 ലും Maintenance പറയുന്നുണ്ട്. Hindu Marriage Act ലെ സെക്ഷൻ 25 പ്രകാരം ഭാര്യക്കും ഭർത്താവിനും Maintenance ലഭിക്കാനുള്ള അവകാശമുണ്ട്.പാഴ്സി വ്യക്തിനിയമത്തിലും ഇതുതന്നെ പറയുന്നുണ്ട്. എന്നിരുന്നാലും, ഹിന്ദു ദത്തെടുക്കലും പരിപാലന നിയമവും അനുസരിച്ച്, ഭാര്യക്ക് മാത്രമേ ഈ അവകാശത്തിന് അർഹതയുള്ളൂ. വിവാഹമോചിതയായ സ്ത്രീക്ക് ഈ നിയമപ്രകാരം യാതൊരു അവകാശവുമില്ല.ഇസ്ലാമിലോട്ട് വന്നതോടെ മെയിന്റനൻസ് എന്ന ആശയം അടിസ്ഥാനപരമായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് .മുസ്ലീം വ്യക്തിനിയമമനുസരിച്ച്, വിവാഹമോചനത്തിന് ശേഷം ഭാര്യക്ക് സാമ്പത്തിക സഹായം നൽകാൻ ഭർത്താവ് ബാധ്യസ്ഥനല്ല. Iddat പിരീഡിൽ മാത്രം ജീവനാംശം നൽകിയാൽ മതിയാവും.ഏതാണ്ട് 90 ദിവസങ്ങളോളം വരുമിത്. മുസ്ലിം സ്ത്രീകൾക്ക് CrPC Section 25 പ്രകാരവും ജീവനാംശത്തിനായി കോടതിയെ സമീപിക്കാവുന്നതാണ്. ഇതൊന്നു കൊണ്ട് മാത്രം കൂടിയാണ് അല്പമെങ്കിലും നീതി ഇക്കൂട്ടർക്ക് ഈ കാര്യത്തിൽ ലഭ്യമാകുന്നത്.
Polygamy
ഒന്നിൽ കൂടുതൽ ഭാര്യമാരെ വിവാഹം കഴിക്കുന്ന രീതി (Polygyny) ഇന്ത്യയിലെ ഹിന്ദുക്കളും പിന്തുടർന്നു പോന്നിരുന്ന ഒന്നാണ്. പിന്നീട് 1955-ൽ ഹിന്ദു വിവാഹ നിയമം ഹിന്ദു സമൂഹത്തിനുള്ളിൽ ബഹുഭാര്യത്വത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തി.അതായത് ഹിന്ദു വ്യക്തി നിമപ്രകാരം ബഹുഭാര്യത്വം എന്നത് നിയമവിരുദ്ധമായ ഒന്നാണ്.1954 ലെ Special Marriage Act ഉം ബഹുഭാര്യത്വത്തെ നിരോധിച്ച ഒന്നാണ്.എന്നിരുന്നാലും, മുസ്ലീം വ്യക്തിനിയമമനുസരിച്ച്, ഒരു മുസ്ലീം പുരുഷന് പരമാവധി നാല് സ്ത്രീകളെ വിവാഹം കഴിക്കാൻ അനുവാദമുണ്ട്.ചുരുക്കത്തിൽ, ഹിന്ദുക്കൾക്ക് ബഹുഭാര്യത്വം അനുവദനീയമല്ല, അതേസമയം മുസ്ലീങ്ങൾക്ക് നിയമപരമായി അനുവാദമുണ്ട്.
Rights of Differently-Abled Persons in Marriage
Differently-Abled ആയിട്ടുള്ള വ്യക്തികളോട് പ്രത്യക്ഷമായോ പരോക്ഷമായോ വിവേചനം കാണിക്കുന്നവയാണ് നിലവിലുള്ള വ്യക്തി നിയമങ്ങൾ. 2018 ലെ Personal Laws Amendment Bill വരുന്നത് വരെ കുഷ്‌ഠ രോഗികളോട് വിവേചനം കാണിക്കുന്ന പ്രൊവിഷനുകൾ വ്യക്തി നിയമങ്ങളിലുണ്ടായിരുന്നു.ഇപ്പോഴും ഇത്തരത്തിലുള്ള പലതും നിലനിൽക്കുന്നുമുണ്ട്. കുഞ്ഞിനെ കൂടെ നിർത്താനുള്ള അവകാശം, സ്വത്തിന് മേലുള്ള അവകാശം… തുടങ്ങിയവയെ ഇത്തരം വിവേചനങ്ങൾ സാരമായി ബാധിക്കാറുണ്ട്.ഇത്തരം വിവേചനങ്ങൾ കൂടി ഇല്ലായ്മ ചെയ്യേണ്ടതായിട്ടുണ്ട്. മുകളിൽ സൂചിപ്പിച്ചത് വ്യക്തി നിയമങ്ങളിൽ പറയുന്ന വിവാഹത്തെ സംബന്ധിച്ച മാത്രം കാര്യങ്ങളാണ്. ഈയൊരു കാര്യത്തിൽ തന്നെ ഒരേ രാജ്യത്തിനുള്ളിൽ വ്യത്യസ്തതകളും അതിലുപരി വിവേചനങ്ങളും നമുക്ക് കാണാനാവും. ഇവയെയെല്ലാം ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. ഇത്തരം വിവേചനങ്ങൾ അവസാനിപ്പിക്കുവാനുള്ള വഴികൾ ആലോചിക്കുമ്പോഴും, ഒരു സെക്കുലർ രാജ്യത്തെ നിയമങ്ങൾ മതവിമുക്തമാക്കാനുള്ള വഴികൾ ആലോചിക്കുമ്പോഴും, ഒരു രാജ്യത്തിൽ എല്ലാ പൗരന്മാർക്കും ഒരേപോലെ ബാധകമാകുന്ന സിവിൽ നിയമങ്ങൾ കൊണ്ടുവരാനായി ആലോചിക്കുമ്പോഴും ഉത്തരം ചെന്ന് നിൽക്കുന്നത് യൂണിഫോം സിവിൽ കോഡ് എന്ന ആശയത്തിലേക്കാണ്. ഇപ്പോഴെങ്കിലും യൂണിഫോം സിവിൽ കോഡിനായുള്ള ചർച്ചകൾ നമ്മൾ ആരംഭിക്കേണ്ടതുണ്ട്. കരടുകൾ തയ്യാറാക്കുന്നതിനെ പിന്തുണയ്ക്കുകയും, അവയിൽ തെറ്റുകളുണ്ടെങ്കിൽ വിവേചനങ്ങളുണ്ടെങ്കിൽ അത് മാറ്റാനായി ആവശ്യപ്പെടുകയും ചെയ്യേണ്ടതുണ്ട്.
ഇത്തരം വിവേചനങ്ങൾ മാറ്റുന്നതിലൂടെ മതങ്ങൾക്ക് പോറലേൽക്കും അതുകൊണ്ട് മാറ്റേണ്ട എന്നാണ് നിങ്ങളുടെ വാദമെങ്കിൽ, State of Bombay v. Narasu Appa Mali എന്ന കേസിലൂടെ മതാടിസ്ഥാനത്തിൽ നിലനിൽക്കുന്ന വ്യക്തി നിയമങ്ങളിൽ സ്റ്റേറ്റിന് ഇടപെടാൻ കഴിയും എന്ന് വ്യക്തമാക്കിക്കൊണ്ട് ബോംബെ ഹൈ കോർട്ട് പറഞ്ഞ വാചകങ്ങൾ നിങ്ങൾ വായിച്ചിരിക്കേണ്ടതാണ്.
“സ്റ്റേറ്റ് സംരക്ഷിക്കുന്നത് വ്യക്തികളുടെ മതവിശ്വാസത്തെ (Faith and Belief) മാത്രമാണ്. ഏതെങ്കിലും തരത്തിൽ മതപരമായ ആചാരങ്ങൾ നടപ്പിലാക്കുന്നത് (Religious Practice) public order, morality, health, or a policy of social welfare എന്നിവയ്ക്ക് എതിരാവുകയാണെങ്കിൽ രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കായ് ഇത്തരം മതപരമായ ആചാരങ്ങൾ വഴിമാറി കൊടുക്കേണ്ടതാണ്.”