നാഗാർജുന ആയുർവേദ സംഘടിപ്പിക്കുന്ന വിദ്യാലയങ്ങളിൽ ഔഷധോദ്യാനം പദ്ധതി വയലാ വാസുദേവൻ പിള്ള മെമ്മോറിയാൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ബഹു. മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
PTA പ്രസിഡന്റ് ഇബ്രാഹീം കുട്ടി മുണ്ടപ്പള്ളി അധ്യക്ഷത വഹിച്ച പരിപാടിക്ക് പ്രിൻസിപ്പൽ ഷൈമ ബീഗം സ്വാഗതം ആശംസിച്ചു.
നാഗാർജുനയുടെ സഹായത്തോടെ നടത്തുന്ന പദ്ധതിയുടെ വിശദീകരണം നാഗാർജുന മാനേജർ ഡോ. ബോബി ജോസഫ് അവതരിപ്പിച്ചു.
മുൻ PTA പ്രസിഡന്റ് സിന്ധു അനിൽകുമാർ, PTA അംഗം കബീർ, നാഗാർജുന അംഗങ്ങൾ ആയ ജയചന്ദ്രൻ, അനിൽ, രമേശ് തുടങ്ങിയവർ പങ്കെടുത്തു.