ചിതറ ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും, ചിതറ സർവ്വീസ് സഹകരണ ബാങ്കിന്റെയും സംയുക് താഭിമുഖ്യത്തിൽ 2023 ആഗസ്ത് 17 വ്യാഴാഴ്ച,ചിങ്ങം 1, കർഷകദിനം സമുചിതമായി ആഘോഷിച്ചു.
ബഹു : ചിതറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ആർ. എം രജിതയുടെ അദ്ധ്യക്ഷതയിൽ രാവിലെ 10.30 ന് ചിതറ സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടന്ന കർഷകദിനാഘോഷം ബഹു : ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. M S മുരളി അവർകൾ ഉത്ഘാടനം നിർവ്വഹിച്ചു.
തദവസരത്തിൽ പഞ്ചായത്തിലെ മികച്ച 13 കർഷകരെ ആദരിച്ചു.’ 1.മികച്ച യുവകർഷകൻ – നിയാസ്, പേഴുംമൂട്
- മികച്ച സമ്മിശ്ര കർഷകൻ – അബൂബക്കർ, പള്ളിതെക്കതിൽ വീട്, കാനൂർ, കൊല്ലയിൽ
- മികച്ച കർഷക തൊഴിലാളി – സരസു സൈഡ് വാൾ
- മികച്ച വിദ്യാർത്ഥി കർഷകൻ – മുഹമ്മദ് അദ്നാൻ, മുതയിൽ
5.മികച്ച വനിതാ കാർഷിക സംരംഭക – ഷൈല താഹ, മാങ്കോട്
- മികച്ച കർഷക- മിനി മേരി റെജി
- മികച്ച വാഴകർഷകൻ – സലാഹുദീൻ, ബൗണ്ടർമുക്ക്
- മികച്ച ക്ഷീരകർഷക – അനുമോൾ
- മികച്ച തേനീച്ച കർഷകൻ – സുരേന്ദ്രകുമാർ
- മികച്ച മട്ടുപ്പാവ് പച്ചക്കറി കർഷക – ജാൻസില. R
- മികച്ച കൃഷിക്കൂട്ടം – ശലഭം കൃഷി കൂട്ടം
- മികച്ച ട്രൈബൽ നെൽകർഷക ഗ്രൂപ്പ്- കിളിക്കുറുവ ഫുഡ് സെക്യൂരിറ്റി ഗ്രൂപ്പ്, വഞ്ചിയോട്, അരിപ്പ
- മികച്ച നെൽകർഷക ഗ്രൂപ്പ് (ജനറൽ )- പാലാംകോണം നെല്ലുൽപ്പാദക സംഘം, കനകമല, മതിര
ബഹു: ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, കാർഷിക വികസന സമിതി (ADC) അംഗങ്ങൾ, A -ഗ്രേഡ് ക്ലസ്റ്റർ പ്രതിനിധികൾ, പാടശേഖരസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു .
കർഷക ദിനാഘോഷത്തിന്റെ ഭാഗമായി കർഷകർ, കൃഷിക്കൂട്ടങ്ങൾ, വിവിധ JLG ഗ്രൂപ്പുകൾ ഉല്പാദിപ്പിച്ച ജൈവ പച്ചക്കറികൾ, കാർഷിക ഉൽപ്പന്നങ്ങൾ കർഷകരുടെ പക്കൽനിന്ന് ഏറ്റുവാങ്ങി വിൽപ്പന നടത്തി. ചിതറ ഗ്രാമപഞ്ചായത്തിൽ തരിശ് കിടന്ന നെൽപ്പാടങ്ങളിൽ വിളയിച്ച നെല്ല്. അരിയും മറ്റു മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും ആക്കിമാറ്റി “ചിതറ ബ്രാൻഡ് ” എന്ന പേരിൽ ഹരിതകീർത്തി കൃഷി കൂട്ടം വഴി വിപണന ഉദ്ഘാടനംഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ എം എസ് മുരളി അവർകൾ നിർവഹിച്ചു…
ഗ്രീൻവാലി എഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിൽ അംഗമായി പച്ചക്കറികൾ ഉത്പാദിപ്പിച്ച് വിപണനം നടത്തുന്ന കർഷകർക്ക് ഉള്ള ട്രാൻസ്പോർട്ടേഷൻ ചാർജ് വിപണിയിൽ ഏറ്റവും കൂടുതൽ പച്ചക്കറികൾ നൽകിയ കർഷകർക്ക് വിതരണം ചെയ്തു.


