സിപിഐ കടയ്ക്കൽ മണ്ഡലത്തിൽ നിന്ന് രാജിവച്ച പ്രവർത്തകരെ സ്വാഗതം ചെയ്തു യു ഡി എഫ് ചെയർമാൻ ചിതറ മുരളി .
യു ഡി എഫ് ചെയർമാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ നിലപാട് അറിയിച്ചത്
“ചടയമംഗലം നിയോജകമണ്ഡലത്തിൽ സിപിഐയിൽ നിന്ന് രാജിവെച്ചവർ കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് കടന്നുവരണം. കഴിഞ്ഞ നിരവധി വർഷങ്ങളായി സിപിഐ എന്ന പ്രസ്ഥാനത്തിനും എൽ ഡി എഫ് മുന്നണിയ്ക്കും വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച നിരവധി പ്രവർത്തകരാണ് നേതൃത്വത്തിന്റെ അവഗണനയിലും തെറ്റായ തീരുമാനങ്ങളിലും പ്രതിഷേധിച്ചു പാർട്ടിയിൽ നിന്നും രാജിവെച്ചിട്ടുള്ളത്. സിപിഎം, സിപിഐ എന്നീ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ അടിയറ വെച്ചിരിക്കുകയാണ്. തുടർ ഭരണം ഈ പാർട്ടികളിലെ നേതാക്കളിൽ മൂല്യച്യുതിയ്ക്ക് കാരണമാവുകയും അധികാര ഭ്രമം ഇടത് മൂല്യങ്ങൾ പൂർണ്ണമായും കൈവിടുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് കൊണ്ടെത്തിച്ചിട്ടുള്ളത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി മുൻപ് ഉണ്ടായിരുന്ന രഹസ്യ ഡീൽ ഇപ്പോൾ പരസ്യമായിരിക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വീടുകൾ കയറുന്ന എൽ ഡി എഫ് പ്രവർത്തകർക്ക് അയ്യപ്പ സന്നിധിയിൽ നിന്ന് സ്വർണ്ണം കട്ടെടുത്തതിനെക്കുറിച്ച് ജനം ചോദിക്കുമ്പോൾ മറുപടി പറയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇന്ന് ഇന്ത്യയിലെ മറ്റിടങ്ങളിലും കേരളത്തിലുമെല്ലാം യഥാർത്ഥ ഇടത്പക്ഷമായി പ്രവർത്തിക്കുന്നത് കോൺഗ്രസ് പാർട്ടിയാണ്. അതിനാൽ സിപിഐ വിട്ട ആത്മാഭിമാനമുള്ള പ്രവർത്തകർ കോൺഗ്രസിലേയ്ക്ക് കടന്നുവരണം. വരുന്നവരെ മാന്യമായി ഉൾക്കൊള്ളാൻ കോൺഗ്രസ് നേതൃത്വം തയ്യാറാണ്.
ചിതറ മുരളി
യു ഡി എഫ് ചെയർമാൻ”
700 ഓളം പ്രവർത്തകർ രാജി വച്ചതായി വിമതർ പറയുന്നു. RSP ഉൾപ്പെടെ നിരവധി രാഷ്ട്രീയ പാർട്ടി നേതൃത്വം ഇവരുമായി ചർച്ച നടത്തി എന്നുള്ള വിവരമാണ് പുറത്ത് വരുന്നത്…


