fbpx

വെഞ്ഞാറമൂട് സ്വദേശി ആനക്കൊമ്പ് കേസിൽ പിടിയിൽ രണ്ട് പേർ വിലങ്ങുമായി രക്ഷപ്പെട്ടു

ആന കൊമ്പിൽ തീർത്ത ശില്പം വില്‍ക്കാൻ ശ്രമിച്ച കേസിലെ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍നിന്ന് വിലങ്ങുമായി രക്ഷപ്പെട്ടു.

വനംവകുപ്പ് അറസ്റ്റുചെയ്ത പ്രതികളാണ് രക്ഷപ്പെട്ടത്. വെഞ്ഞാറമൂട് തടത്തരികത്തു വീട്ടില്‍ ശരത്, പേയാട് കുണ്ടമണ്‍കടവില്‍ ജോണി എന്നിവരാണ് ബുധനാഴ്ച വൈകീട്ട് നാലാഞ്ചിറ പാണൻവിളയില്‍വെച്ച്‌ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടയിലായിരുന്നു സംഭവം.

ഇതേ കേസില്‍ വെഞ്ഞാറമൂട് മാണിക്കല്‍ സ്വദേശി അശ്വിൻ, പേയാട് വിളപ്പില്‍ശാല സ്വദേശി മോഹൻ എന്നിവർ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്. മണ്ണന്തല പോലീസ് സ്റ്റേഷൻ പരിധിയില്‍വെച്ചാണ് ജോണിയും ശരത്തും കൈവിലങ്ങോടെ രക്ഷപ്പെട്ടത്. ഇവർക്കായി പോലീസും വനംവകുപ്പും അന്വേഷണം ഊർജിതമാക്കി.

പാലോട് വനംവകുപ്പ് ഉദ്യോഗസ്ഥരും വിജിലൻസും കഴിഞ്ഞദിവസം നടത്തിയ തിരച്ചിലിലാണ് ആനക്കൊമ്ബില്‍ പണിത ശില്പങ്ങള്‍ വില്ക്കാൻ ശ്രമിക്കുന്നതിനിടെ പരുത്തിപ്പാറ പാണൻവിളയില്‍ നിന്നും നാലുപേരും അറസ്റ്റിലായത്. ആനക്കൊമ്ബ് കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. വനംവകുപ്പിന്റെ വിജിലൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതികളെ അറസ്റ്റുചെയ്തതും രക്ഷപ്പെട്ടതും വനംവകുപ്പിന്റെ പാലോട് റെയ്ഞ്ച് ഓഫീസ് രഹസ്യമായി സൂക്ഷിക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നും മണ്ണന്തല പോലീസ് ആരോപിക്കുന്നു. പ്രതികളുടെ കൈവിലങ്ങ് അഴിക്കണമെന്ന് വനപാലകർ ആവശ്യപ്പെട്ടിരുന്നതായും പോലീസ് പറയുന്നു.

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x