ബന്ധുവിന്റെ മരണത്തിന് പോയ ഇട്ടിവ സ്വദേശിയായ രണ്ട് പേർ കെ എസ് ആർ റ്റി സി ബസ് ഇടിച്ചു മരണപ്പെട്ടു.
തിരുവോണ നാളിൽ അതീവ ദുഃഖ വാർത്തയാണ് പുറത്ത് വന്നത്.
പന്തളത്തുണ്ടായ വാഹനാപകടത്തിൽ ഇട്ടിവ ഫിൽഗിരിരവിത വിലാസത്തിൽ ലതിക കുമാരി (54) ( ഫിൽഗിരി അങ്കണവാടി ഹെൽപ്പർ ) ഫിൽഗിരി ബിജുവിലാസത്തിൽ അരുൺ കുമാർ (30) എന്നിവർ മരണമടഞ്ഞു.
ഇവർ സഞ്ചരിച്ച ജീപ്പ് സൂപ്പർ ഫാസ്റ്റ് ബസുമായി കൂട്ടിയിടിച്ചാണ്. അപകടമുണ്ടായത്. ഇവർ ബന്ധുവിന്റെ മരണ വിവരമറിഞ്ഞ് കോട്ടയത്തേയ്ക്ക് പോകുകയായിരുന്നു.


