“അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു “
ഇന്ന് കേരളത്തിന്റെ ചർച്ചാവിഷയം അന്യസംസ്ഥാന തൊഴിലാളി തട്ടികൊണ്ട് പോയി പീഡിപ്പിച്ചു കൊന്ന അഞ്ചു വയസുമാത്രം പ്രായമുള്ള ചാന്ദിനി.
ഒരു ഞെട്ടലോടുകുടിയല്ലാതെ ഈ വാർത്ത കേൾക്കാനാവില്ല… ഒരുനിമിഷം നമ്മുടെ കുഞ്ഞുങ്ങളെ കുറിച്ച് ഓർത്തു പോകും… അവരെങ്ങനെ ഈ സമൂഹത്തിൽ സുരക്ഷിതരാകും…..
കുഞ്ഞിനെകാണാതായി 24 മണിക്കൂറിനുള്ളിൽ കേരളപോലീസ് പ്രതിയെ പിടിക്കുകയും കുട്ടിയെ കണ്ടെത്തുകയും ചെയ്തു…
പക്ഷെ ജീവനില്ലാതെ , അതിക്രൂരമായി പീഡിപ്പിച്ചു ഒടിച്ചു മടക്കി ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ.
” എത്ര ക്രൂരമായ നരകഹത്യ “
മക്കളുടെ ശരീരത്തിൽ ഒരു ചെറിയ മുറിവ് പറ്റുമ്പോ വേവലാതിപെടുന്ന അച്ഛനമ്മമാർക്ക് ഈ വാർത്ത എങ്ങനെ ഉൾക്കൊള്ളാൻ ആകും…
ബാല്യത്തിന്റ മധുരം ആസ്വദിക്കേണ്ട പ്രായത്തിൽ അതിക്രൂരതക്ക് ഇരയാകേണ്ടി വന്ന കുഞ്ഞ് …..
കുട്ടിയെ കാണാതായതുമുതൽ മകളെ തിരിച്ചു കിട്ടും എന്ന് പ്രതിക്ഷിച്ചിരുന്ന കുടുംബത്തിന് മുന്നിൽ തലകുനിച്ചു നിൽക്കാനേ നമുക്ക് കഴിയു…
പോലീസ് പ്രതിയെ അറസ്റ്റ്ചെയ്തു. ഇനി തെളിവെടുപ്പിന്റെ പേരിൽ സർക്കാർ ചിലവിൽ സർക്കാർ വാഹനത്തിൽ ഹൈ സെക്യൂരിറ്റിയോട് കുടിയുള്ള യാത്ര….. കോടതിവിധി വരുന്നത് വരെ ജയിലിൽ സുഖജീവിതം….. ലജ്ജ തോന്നുന്നു ഈ സമൂഹത്തിൽ ജീവിക്കുന്നതിൽ…
രണ്ടുദിവസത്തെ ന്യൂസ് ഹെഡ്‌ലൈനും ഒരാഴ്ചത്തെ ദുഃഖാചാരണവും കഴിഞ്ഞാൽ ചാന്ദിനി കേരളത്തിൽ പീഡനത്തിന് ഇരയായ കുട്ടികളിൽ ഒരുവൾ….
പ്രതി അന്യസംസ്ഥാനതൊഴിലാളി ആയതുകൊണ്ട് പ്രതിയുടെ പേരിൽ ജീവിക്കാൻ ജോലിചെയുന്ന തൊഴിലാളികൾക്ക് കേരത്തിൽ ഏതേലും തരത്തിൽ നിയന്ത്രണം കൊണ്ട് വരുമായിരിക്കും.
അവരെ മാത്രം നിയന്തിച്ചതു കൊണ്ട് ഈ അക്രമങ്ങൾ ഇല്ലാതെ ആകുമോ?
മണിപ്പൂരിലെ സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്തിയ ആളുകളുടെ നാട്ടിൽ തന്നെയാണ് ഈ പിഞ്ചുകുഞ്ഞു ക്രൂരമരണത്തിന് ഇരയായത്..
മറ്റുള്ള സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ജനങ്ങൾക്ക് എന്തുകൊണ്ട് കേരളത്തിൽ നടക്കുന്ന ക്രൂരതകളെ ചോദ്യം ചെയ്തു കൂടാ…
കേരളത്തിൽ പീഡനത്തിന് ഇരയാവുന്ന ആദ്യത്തെ കുട്ടിയല്ല ചാന്ദിനി എന്ന് നാം ഓർക്കണം..
ദിനം പ്രതി അച്ഛന്റെയോ അദ്ധ്യാപന്റെയോ കൂടപ്പിറപ്പുകളുടെയോ അമ്മയുടെ സുഹൃത്തിന്റെയോ മാമൻമാരുടെയോ ക്രൂരതക്ക് ഇരയാകുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരുന്നു… എന്തുകൊണ്ട് അവർക്ക് വേണ്ടി നാം ശബ്ദം ഉയർത്തുന്നില്ല… ഓരോ കുട്ടികൾ ക്രൂരതക്ക് ഇരയാകുമ്പോൾ മാത്രം ശബ്ദം ഉയർന്നാൽ മതിയോ .
നമ്മുടെ എല്ലാവരുടേം മക്കൾ സുരക്ഷിതരാണോ?..
മക്കളെ ചിറകിനടിയിൽ കൊണ്ട് നടക്കാൻ പറ്റുമോ .അവർക്ക് ബാല്യം ആസ്വദിക്കേണ്ടേ……
കുട്ടികൾ വീടിനുള്ളിൽ സുരക്ഷിതരാണോ?
ഇടുക്കിയിൽ ആറു വയസുകാരനെ തലക്കടിച്ചു കൊന്നു 14വയസുള്ള സഹോദരിയെ പീഡിപ്പിച്ചത് മാതൃസഹോദരിയുടെ ഭർത്താവ്…
കുട്ടികൾ എവിടെ ആണ് സുരക്ഷിതർ ആരുടെ കൈയിൽ……
സ്ത്രീകൾ പീഡനത്തിനു ഇരയാകുമ്പോ അവരുടെ വസ്ത്രധാരണയുടെ പേരിൽ കുറ്റം പറയുന്നവർ ഈ പിഞ്ചുകുഞ്ഞിന്റെ മരണത്തെ കുറിച്ച് എന്ത് പറയും. ഏത് തരത്തിൽ ആണ് 5വയസ് മാത്രം പ്രായമുള്ള കുഞ്ഞ് പുരുഷന്മാരെ പ്രേലോബിപ്പിക്കുന്നത്…
കേരളത്തിൽ കുട്ടികൾക്ക്എതിരെയും സ്ത്രികൾക്കെതിരെയും നടക്കുന്ന അക്രമങ്ങൾ നാം തടയേണ്ടത് വളരെ അത്യാവശ്യം ആണ്…. ഇനിയും ഒരു ചാന്ദിനി ഉണ്ടാവരുത്…
നമ്മളുടെ മക്കൾക്ക് സുരക്ഷിതമായതും സുന്ദരമായതുമായ ഒരു ഭാവി വേണം….ഒരു പ്രശ്നം വന്നാൽ മാത്രമേ പ്രതികരിക്കു എന്ന മനോഭാവം മാറ്റണം…
നമ്മളുടെ സമൂഹത്തിനു വേണ്ടി…………………
നിങ്ങളുടെഎഴുത്തുകൾ ഞങ്ങൾക്ക് അയച്ചു തരിക