മെറ്റയുടെ ത്രെഡ്സിന്റെ വരവ് ചില്ലറ തലവേദനയല്ല ട്വിറ്ററിനും ഇലോൺ മസ്കിനും ഉണ്ടാക്കിയിരിക്കുന്നത്. ഇതേടെം പുതിയ മാറ്റങ്ങൾ ട്വിറ്ററിൽ ഉണ്ടാക്കാനാണ് മസ്കിന്റെ പദ്ധതി. ഇതിനായി ഉപയോക്താക്കൾക്ക് വരുമാനം കൂടി നൽകാനാണ് പുതിയ തീരുമാനം.
ഉപയോക്താക്കളുടെ പോസ്റ്റുകളിലേക്കുള്ള പ്രതികരണങ്ങളിൽ നിന്ന് ലഭിക്കുന്ന പരസ്യ വരുമാനം വിതരണം ചെയ്യാനുള്ള അവസരം ട്വിറ്റർ വാഗ്ദാനം ചെയ്യുന്നു. പ്ലാറ്റ്‌ഫോമിലൂടെ നേരിട്ട് ഉപജീവനമാർഗം നേടുന്നതിന് വ്യക്തികളെ പ്രാപ്തരാക്കുക എന്നതാണ് ട്വിറ്ററിന്റെ ലക്ഷ്യം. എന്നിരുന്നാലും, എല്ലാ പോസ്റ്റുകൾക്കും ഈ രീതിയിൽ വരുമാനം ഉണ്ടാക്കാനുള്ള സാധ്യതയില്ല. ഈ ക്രമീകരണത്തിനായി ട്വിറ്റർ ചില നിബന്ധനകൾ സ്ഥാപിച്ചിട്ടുണ്ട്.ട്വിറ്റർ ബ്ലൂടിക്ക് വരിക്കാർക്ക് മാത്രമായിരിക്കും വരുമാനം ലഭിക്കാൻ അർഹതയുണ്ടാവുക.
ഇതു മാത്രം പോരാ പോസ്റ്റുകൾക്ക് 50 ലക്ഷം ഇംപ്രഷൻസ് എങ്കിലും ലഭിച്ചിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. പരസ്യത്തിൽ നിന്ന് ട്വിറ്ററിന് ലഭിക്കുന്ന വരുമാനത്തിൽ നിന്നായിരിക്കും കണ്ടന്റ് ക്രിയേറ്റർമാർക്ക് പണം നൽകുക.
ട്വിറ്ററിന്റെ ഈ മാറ്റത്തിൽ പങ്കാളികളാകണമെങ്കിൽ യോഗ്യരായവർ അപേക്ഷ നൽകുകയും വേണം.
ഈ മാസം അവസാനം മുതൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് പണം നൽകി തുടങ്ങാനാണ് ട്വിറ്റർ ശ്രമിക്കുന്നത്. എന്നാൽ ചിലർക്ക് പണം ലഭിച്ചതായും അവകാശവാദം ഉയരുന്നുണ്ട്. എന്നാൽ പരസ്യ വരുമാനം പങ്കിടുന്നതിനായി ട്വിറ്റർ ഇതുവരെ ഒരു ആപ്ലിക്കേഷൻ പ്രോസസ്സ് ആരംഭിച്ചിട്ടില്ല. ഉപയോക്താക്കൾക്ക് ട്വിറ്റർ എഫ്എക്യുൽ ക്രിയേറ്റർ പരസ്യ വരുമാന പങ്കിടലിനായി എന്ന ഓപ്ഷൻ പ്രയോജനപ്പെടുത്താവുന്നതാണ്.