കോഴിക്കോട്: വസ്ത്രം മാറ്റിയെടുക്കാനായി തുണിക്കടയില്‍ എത്തിയ പന്ത്രണ്ടുകാരന് നേരെ ജീവനക്കാരൻ്റെ ആക്രമണം. കോഴിക്കോട് തൊട്ടില്‍പ്പാലത്ത് ആണ് സംഭവം.
വസ്ത്രം മാറ്റിയെടുക്കുന്നതിനിടെ ജീവനക്കാരനായ അശ്വന്ത് കുട്ടിയെ തള്ളിയിടുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. അശ്വന്തിനെതിരെ പൊലീസ് കേസെടുത്തു.
രക്ഷിതാവിനൊപ്പം കഴിഞ്ഞദിവസം കടയിലെത്തിയ കുട്ടി കടയില്‍ നിന്ന് വസ്ത്രം വാങ്ങിയിരുന്നു. ഇത് പാകമല്ലാത്തതിനെ തുടര്‍ന്നാണ് കുട്ടി വീണ്ടും രക്ഷിതാവിനൊപ്പം കടയിൽ എത്തിയത്.
വസ്ത്രം തിരയുന്നതിനിടെ കുട്ടിയെ ഇയാൾ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴുത്തിന് പിടിച്ച് തള്ളുകയും ആക്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
സംഭവത്തിന് പിന്നാലെ രക്ഷിതാവും ജീവനക്കാരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതായാണ് വിവരം. സംഭവത്തില്‍ തൊട്ടില്‍പാലം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കും.
തുണിക്കടയില്‍ എത്തിയ പന്ത്രണ്ട് വയസുകാരന് നേരെ ജീവനക്കാരൻ്റെ ആക്രമണം

Subscribe
Login
0 Comments
Oldest