fbpx
Headlines

കടയ്ക്കലിൽ ഗതാഗത നിയന്ത്രണം

ഓണത്തിന്റെ തിരക്കും, കടയ്ക്കൽ ഫെസ്റ്റ് ഓണാഘോഷവും കണക്കിലെടുത്ത്  കടയ്ക്കൽ ടൗണിലും, പരിസര പ്രദേശങ്ങളിലും ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയതായി കടയ്ക്കൽ പോലീസും, കടയ്ക്കൽ പോലീസും അറിയിച്ചു.

പാട്ടി വളവുമുതൽ മാർക്കറ്റ് ജംഗ്ഷൻ വരെ കർശനമായ വാഹന നിയന്ത്രണവും,പാർക്കിംഗ് നിയന്ത്രണവും ഉണ്ട്. ടൗൺ മുതൽ മാർക്കറ്റ് വരെ ഇടത് വശത്ത് ഫോർവീലറുകളും, വലത് വശത്ത് ടു വീലറുകളും പാർക്ക് ചെയ്യേണ്ടതാണ്. ടൗൺ മുതൽ പാട്ടി വളവ് വരെയുള്ള സ്ഥലത്ത് ഇടത് വശത്ത് ഫോർ വീലറുകളും, വലത് വശത്ത് ടുവീലറുകളും പാർക്ക് ചെയ്യണം.

അനാവശ്യമായി അപകടം ഉണ്ടാക്കുന്ന രീതിയിലോ, നിയമപരമല്ലാതെയോ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കടയ്ക്കൽ പോലീസും,കടയ്ക്കൽ ഗ്രാമപഞ്ചായത്തും കർശന നടപടികൾ സ്വീകരിക്കുന്നതാണ്, കടയ്ക്കൽ ബസ്റ്റാന്റിനകത്ത് വാഹന പാർക്കിംഗ് കർശനമായി നിരോധിചിരിക്കുന്നു. ടാക്സി സ്റ്റാന്റിൽ ടാക്സികളല്ലാതെ മറ്റൊരു വാഹനവും പാർക്ക് ചെയ്യാൻ പാടുള്ളതല്ല. ബസ് ഡ്രൈവർ മാർ സ്റ്റാന്റിനകത്ത് ബസുകൾ പാർക്ക് ചെയ്യുമ്പോൾ നിയമനുസൃതമായി വെള്ള ലൈനിട്ടിട്ടുള്ള ട്രാക്കുകൾ മാത്രം പാർക്ക് ചെയ്യുക, വൺവേ സിസ്റ്റം കർശനമായി പാലിക്കേണ്ടതാണ്.

കടയ്ക്കൽ പോലീസിന്റെയും,ഗ്രാമപഞ്ചായത്തിന്റെയും

നിർദേശങ്ങൾ പൊതുജനങ്ങൾ പൂർണ്ണമായും പാലിക്കേണ്ടതാണ്.

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x