കുളത്തൂപുഴയിൽ കടുവ ചത്ത നിലയിൽ.
നിലവന്നൂർ കടവ് പൂമ്പാറ ഭാഗത്താണ് ചത്ത നിലയിൽ കടുവയെ കണ്ടെത്തിയത്.
ആറ്റിൽ കുളിക്കാനെത്തിയ നാട്ടുകാരാണ് കണ്ടത്.
പിന്നീട് വനപാലകരെ വിവരം അറിയിച്ചു.അഞ്ചൽ, തെന്മല റേഞ്ചിലെ വനപാലകർ സ്ഥലത്തെത്തി.
തുടർ നടപടികൾ നാളെ മാത്രമെ ഉണ്ടാവുകയുള്ളൂ. കുറച്ചു ദിവസങ്ങൾക്കുമുമ്പ് ഈ ഭാഗത്ത് കടുവയുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പറഞ്ഞിരുന്നു. ചത്തത് പെൺ കടുവ ആണെന്നാണ് സംശയിക്കുന്നത്.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ എങ്ങനെയാണ് കടുവ ചത്തത് എന്ന് വ്യക്തമാവുകയുള്ളൂ