ചിതറ സ്വദേശികളായ മൂന്ന് പേരെയാണ് കടയ്ക്കൽ ,പാങ്ങോട് , തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ മൂന്ന് പേരും ഒരേ കേസിലെയും പ്രതികളാണ് എന്നുള്ള വിവരങ്ങൾ ആണ് പുറത്ത് വരുന്നത്.
കൊല്ലായിൽ സ്വദേശി 19 വയസ്സുകാരൻ ആഷിക് കടയ്ക്കൽ പോലീസിലും
കൊല്ലായിൽ കിളിത്തട്ട് സ്വദേശി സജിത്ത്പാങ്ങോട് പോലീസിലും , തുമ്പമൺതൊടി സ്വദേശി 20 വയസുകാരൻ മുഹമ്മദ് ഹാരിസ്റഹ്മാൻ തമിഴ്നാട് സ്റ്റേഷനിലുമാണ് പിടിയിലായത്. തമിഴ്നാട് തെങ്കാശി ജില്ലയിലെ രണ്ട് പോലീസ് പരിധിയിൽ നിന്ന് രണ്ട് ആഡംബര ഇരുചക്ര വാഹനങ്ങൾ പ്രതികൾ മോഷ്ടിച്ചു കൊണ്ട് വന്നിരുന്നു.
മോഷണ ബൈക്കിൽ ആയിരുന്നു കടയ്ക്കൽ കഞ്ഞിരത്തും മൂഡ് റബ്ബർ ഷീറ്റ് മോഷണം നടത്തിയത്. തുടന്ന് പേഴ്‌മൂഡ് ബൈക്ക് വർക്ക് ഷോപ്പിൽ വാഹനത്തിന്റെ കേടുപാടുകൾ നന്നാക്കാൻ എത്തിയപ്പോഴാണ് ആഷിക് പിടിയിൽ ആകുന്നത്.
ഇവർ മൂന്ന് പേരും സുഹൃത്തുക്കളും നിരവധി കേസിൽ പ്രതികളുമാണ്.
കടയ്ക്കൽ പോലീസ് രജിസ്റ്റർ ചെയ്ത റബ്ബർ ഷീറ്റ് മോഷണ കേസിലെ പ്രതികളാണ് ആഷിക് , സജിത്ത് .
അത് പോലെ തമിഴ്നാട് നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതികളാണ് ഇവർ മൂന്ന് പേരും .
നിലവിൽ പാങ്ങോട് പോലീസ് സ്റ്റേഷനിൽ സജിത്ത് pocso കേസിൽ പിടിയിലാണ് , റബ്ബർ ഷീറ്റ് മോഷണ കേസിൽ ആഷിക് കടയ്ക്കൽ പോലീസ് സ്റ്റേഷനിലുമാണ് . ബൈക്ക് മോഷണ കേസിൽ ഹാരിസ് റഹ്മാനെ തമിഴ്നാട് പോലീസ് ചിതറയിൽ നിന്ന് പിടികൂടിയിട്ടുണ്ട്.
തമിഴ് നാട്ടിൽ നിന്നും രണ്ട് ബൈക്കുകൾ മോഷ്ടിച്ചു എന്നുള്ള വിവരമാണ് ലഭിക്കുന്നത്. മുമ്പും സമാനമായ നിരവധി കേസിൽ പ്രതികളാണ് ഇവർ മൂന്ന് പേരും.



How’s it hangin’, everyone? Gave fb88tivi a go. Good stuff, alright. Streamlined and easy to navigate. Might be your new favourite spot! Have a peek: fb88tivi