ഡ്രൈ ഡേയിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പന നടത്തിയ മൂന്ന് പേരാണ് ചടയമംഗലം എക്സൈസും കൊല്ലം എക്‌സൈസ് സ്‌പെഷ്യൽ സ്ക്വാഡും ചേർന്ന് പിടി കൂടിയത്.
ചടയമംഗലം പോരേടം സ്വദേശി ബിനു,കുരിയോട് സ്വദേശി വിനോദ് , ഉമ്മന്നൂർ സ്വദേശി തങ്കച്ചൻ എന്നിവരാണ് പിടിയിലായത്.
എക്‌സൈസ് സംഘം പെട്രോളിംഗ് നടത്തുന്നതിനിടെ റോഡ് സൈഡിൽ നിന്നും മദ്യം വിൽപ്പന നടത്തി വന്നിരുന്ന ബിനുവിനെയും വിനോദിനെയും പിടികൂടുകയായിരുന്നു.
കടയ്ക്കലിൽ സൂക്ഷിച്ചിരുന്ന 12 ലിറ്റർ വിദേശ മദ്യമായി തങ്കച്ചനെ എക്സൈസ് കൊല്ലം സ്‌പെഷ്യൽ സ്ക്വാഡാണ് പിടി കൂടിയത്.

