ചിതറ ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിന് സമീപത്താണ് അപകടം ഉണ്ടായത്.
ഒരേ ദിശയിലേക്ക് സഞ്ചരിച്ച വാഹനം ഒരുമിച്ച് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർവശത്ത് നിന്നും വാഹനം വരുന്നത് കണ്ട് ഇടത്തേക്ക് ഇരുചക്ര വാഹനം തിരിച്ചതിനെ തുടർന്ന് മഹീന്ദ്ര ജീപ്പിൽ തട്ടുകയായിരുന്നു . തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
വെള്ളാറവട്ടം സ്വദേശികളാണ് ബൈക്ക് യാത്രികർ എന്നാണ് അറിയാൻ കഴിയുന്നത്. കാലിന് ഗുരുതര പരിക്കേറ്റ ഇവരെ ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ട്.
അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങുമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

