കിഴക്കുംഭാഗം – പാങ്ങോട് റോഡിൽ മംഗലപ്പള്ളി മുതൽ തലവരമ്പ് വരെയുള്ള റോഡിന്റെ വശങ്ങളിൽ മാലിന്യ തള്ളിയവരെ നാട്ടുകാരുടെ സഹായത്തോടെ അരമണിക്കൂറിനുള്ളിൽ കണ്ടെത്തി ചിതറ പൊലീസ്.
തിരുവോണ ദിവസം രാവിലെ ആണ് ആറു ചാക്കുകളിൽ മാലിന്യം റോഡിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഒരുമിച്ചു ചാക്കുകൾ പരിശോധന നടത്തി. മാലിന്യത്തിൽ നിന്നു ലഭിച്ച ബിൽ നാട്ടുകാർ ചിതറ പൊലീസിന് കൈമാറി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം കല്ലറയിൽ പ്രവർത്തിക്കുന്ന വിനോദ് എന്നയാളുടെ പച്ചക്കറി കടയിൽ നിന്നും തള്ളിയ മാലിന്യമാണെന്നു കണ്ടെത്തി. മാലിന്യം തള്ളിയവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മുരളി അറിയിച്ചു.