ചിതറയിലെ തട്ടുകടയിൽ നിന്ന് പണം മോഷ്ടിച്ചയാളെ തെളിവെടുപ്പിന് കൊണ്ടുവന്നു
ചിതറയിലെ തട്ടുകടയിൽ നിന്ന് പണം മോഷ്ടിച്ചയാളെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുവന്നു.
ലഹരിപ്പുറത്താണ് മോഷണം നടത്തിയത് എന്ന് പ്രതി പറഞ്ഞു.
പണം മോഷ്ടിച്ച ശേഷം കല്ലമ്പലത്ത് ബിവറേജസ് ഔട്ടലെറ്റിൽ നിന്ന് മദ്യം മോഷ്ടിക്കവെ പ്രതി പിടിയിലാവുകയായിരുന്നു.
ചിതറ ചിറവൂർ സ്വദേശി ഗോപു എന്നറിയപ്പെടുന്ന ഗോപകുമാറാണ് പിടിയിലായിരുന്നത്.
തട്ടുകടയിലെത്തിയ ഇയ്യാൾ ഭക്ഷണം ഓർഡർ നൽകി കടയിലെ ജീവനകാരൻ ഭക്ഷണം എടുക്കുന്നതിനിടെ ഇയ്യാൾ മേശപ്പുറത്ത് പൈസവാങ്ങിയിടുന്ന പാത്രത്തിൽ നിന്നും പൈസ എടുക്കുകയായിരുന്നു.രണ്ട് തവണയായാണ് ഇയ്യാൾ പണം എടുക്കുന്നത്.
തുടർന്ന് ഉടമ മുനീർ സിസിടീവി ദൃശ്യം ഉൾപ്പെടെ ചിതറ പോലീസിൽ പരാതി നൽകുകയായിരുന്നു.