ഭാഗ്യ സമ്മാനം ഇത്തവണ ആർക്ക് അടിക്കും എന്ന ചോദ്യമായിരിക്കും ഇനി .കേരളത്തിന്റെ തിരുവോണം ബമ്പർ ലോട്ടറി ഇന്ന് പുറത്തിറക്കും. ഒന്നാം സമ്മാനമായി 25 കോടിയും രണ്ടാം സമ്മാനമായി 20 പേർക്ക് ഒരു കോടി വീതം നൽകും.കഴിഞ്ഞ വർഷം 6.65 ദശലക്ഷം ടിക്കറ്റുകൾ വിറ്റു. മികച്ച സമ്മാനം 30 കോടി രൂപ നൽകണമെന്ന നിർദേശം വേണ്ടെന്ന് ധനവകുപ്പ് .
തിരുവോണം ബമ്പർ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാർശ കഴിഞ്ഞ ആഴ്ച ധനവകുപ്പ് തള്ളിയിരുന്നു. ഒന്നാം സമ്മാനം 25 കോടിയായി തുടരണമെന്നാണ് ധനവകുപ്പ് തീരുമാനിച്ചത്.
അതേസമയം തന്നെ മറ്റ് സമ്മാന ഘടനകളിൽ മാറ്റം വരുത്താനും തീരുമാനമുണ്ടായിരുന്നു. 1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനമായി നൽകാനാണ് ധനവകുപ്പിൻറെ തീരുമാനം. കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാൾക്ക് അഞ്ച് കോടി രൂപയായിരുന്നു. സമ്മാനത്തുക ഉയർത്തിയാൽ ലോട്ടറി വില കൂട്ടേണ്ടി വരുന്ന സാഹചര്യം മുന്നിൽ കണ്ടാണ് ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാർശ ധനവകുപ്പ് തള്ളിയത്. ടിക്കറ്റ് വില 500 രൂപ തന്നെ ആയിരിക്കണമെന്നും ധനവകുപ്പ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഓണത്തിന് 66.5 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റുപോയി.

