1) അപേക്ഷയിൽ മൊബൈൽ നംമ്പർ എഴുതാൻ മറക്കരുത്
2 ) സ്വന്തം മേൽവിലാസം പിൻ കോഡ് സഹിതം വ്യക്തമായി എഴുതണം
3) മുഖ്യമന്ത്രിയുടെയോ, അതത് വകുപ്പ് മന്ത്രിയുടെയോ, സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ യോ പേരിൽ അപേക്ഷ എഴുതാം
4) ഓരോരോ ആവശ്യത്തിനു മുള്ള അപേക്ഷകൾ പ്രത്യേകം അപേക്ഷയായി എഴുതുക
5) ഭിന്നശേഷിക്കാരുടെ അപേക്ഷകൾ നവകേരള സദസ്സിലെ ഭിന്നശേഷിക്കാർക്ക് പ്രത്യേകമായുള്ള കൗണ്ടറിൽ നൽകി രസീത് വാങ്ങണം
6) നേരത്തെ നൽകിയ അപേക്ഷകളെ പറ്റിയുള്ള അന്വേഷണമാണെങ്കിൽ പഴയ ഫയൽ നംമ്പറോ അതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും രേഖകളോ കൂടെ സമർപ്പിക്കണം
7) മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെയും ആധാർ കാർഡിന്റെയും കോപ്പി ഓരോ അപേക്ഷയോടൊപ്പവും സമർപ്പിക്കണം
8 ) അപേക്ഷകൾ മന്ത്രിമാർക്ക് നേരിട്ട് നൽകണമെന്ന് വാശി പിടിക്കണ്ട മന്ത്രിമാർക്ക് കൊടുത്താലും മന്ത്രിമാർ കൗണ്ടറിലേക്ക് നൽകും
9) പരിപാടി തുടങ്ങുന്നതിന്റെ മൂന്ന് മണിക്കൂര്‍ മുമ്പ് കൗണ്ടർ തുറക്കുന്നതിനാൽ നേരത്തെ തന്നെ അപേക്ഷ സമർപ്പിക്കാൻ ശ്രമിക്കുക
10) ചികിൽസാ സഹായത്തിനള്ള അപേക്ഷകളുടെ കൂടെ ഡോക്ടറുടെ കുറിപ്പടിയും ബില്ലുകളും സമർപ്പിക്കുന്നത് നന്നായിരിക്കും
ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ടത് മാത്രമല്ല നമ്മുടെ കുടുംബവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെ കുറിച്ചും പരാതി / അപേക്ഷ നൽകാവുന്നതാണ്
*പ്രത്യേകം ശ്രദ്ധിക്കുക*
അപേക്ഷ നൽകാൻ ഭിന്നശേഷിക്കാർ നേരിട്ട് പോകേണ്ടതില്ല
ബന്ധപ്പെട്ട ആരുടെയെങ്കിലും കൈവശം അപേക്ഷ കൗണ്ടറിലെത്തിച്ച് കൈപറ്റിയ രസീത് വാങ്ങിയാൽ മതി.
നവ കേരളം കടയ്ക്കലിൽ നാളെ ഗതാഗത നിയന്ത്രണം
വാഹന ക്രമീകരണങ്ങൾ
നവകേരള സദസ്സ് ചടയമംഗലം നിയോജക മണ്ഡലം 2023 ഡിസംബർ 20 ന് 3 മണിയ്ക്ക് വാഹന പാർക്കിംഗ് ക്രമീകരണങ്ങൾ
പാർക്ക് ചെയ്യേണ്ടുന്ന സ്ഥലം
തുടയന്നൂർ ചിതറ മടത്തറ
കടയ്ക്കൽ മാർക്കറ്റിനു മുന്നിൽ ആളുകളെ ഇറക്കി ചിങ്ങേലി ഗവ.എച്ച്.എസ്.സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.
കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് – ചിങ്ങേലി മേഖല
കടയ്ക്കൽ സീഡ് ഫാം ജംഗ്ഷനിൽ ആളുകളെ ഇറക്കി ചിങ്ങേലി ഗവ.എച്ച്.എസ് .സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.
അലയമൺ, ഇട്ടിവ
കടയ്ക്കൽ സ്റ്റേഡിയത്തിൽ ആളുകളെ ഇറക്കി സ്റ്റേഡിയം ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്
വെളിനല്ലൂർ, ഇളമാട്, ചടയമംഗലം
ആൽത്തറമൂട് തളിനടയിൽ ആളുകളെ ഇറക്കി കടയ്ക്കൽ ക്ഷേത്ര മൈതാനത്ത് പാർക്ക് ചെയ്യേണ്ടതാണ്.
കുമ്മിൾ, മതിര
കടയ്ക്കൽ സീഡ് ഫാം ജംഗ്ഷനിൽ ആളുകളെ ഇറക്കി പള്ളിമുക്ക് -മുക്കുന്നം റോഡിന് സൈഡിൽ പാർക്ക് ചെയ്യേണ്ടതാണ്.
നിലമേൽ
കടയ്ക്കൽ ഹിൽവേ പമ്പിൽ ആളുകളെ ഇറക്കി ആറ്റുപുറം നെഹ്റു സ്കൂൾ കോമ്പൗണ്ടിൽ വാഹനം പാർക്ക് ചെയ്യേണ്ടതാണ്.
കടയ്ക്കൽ പഞ്ചായത്ത് പടിഞ്ഞാറ് മേഖല
കടയ്ക്കൽ ഹിൽവേ പമ്പിൽ ആളുകളെ ഇറക്കി ആറ്റുപുറം – പുല്ലപണ ഇണ്ടവിള റോഡിന് സൈഡിൽ പാർക്ക് ചെയ്യേണ്ടതാണ്.



