കണ്ണങ്കോട് കോളനിയിൽ താമസിക്കുന്ന ഏകദേശം 158 കുടുംബങ്ങൾക്ക് ഇന്ന് പട്ടയം ലഭിച്ചു. ഓരോ മനുഷ്യനും അവരുടേതായ ഭൂമി കൈവശപ്പെടുത്താൻ അവകാശമുള്ളവരാണ് .
അതിനായി അശ്രാന്ത പരിശ്രമം നടത്തിയ എല്ലാവരോടും സ്നേഹം മാത്രം .
കണ്ണങ്കോട് പട്ടിക ജാതി / വർഗ്ഗ കോളനിയിൽ ടീം ചുവടിന്റെ ഭാഗമായി ഞാൻ പോയിരുന്നു മനുഷ്യർ താമസിക്കുന്നിടമാണോ എന്ന് തോന്നിപോകുന്നൊരിടം ?
നിരവധി വീടുകൾ തകർന്നു കിടപ്പുണ്ട് ,കുറച്ചു തകരാറായ അവസ്ഥയിലും . എല്ലാം അങ്ങനെയായിരിക്കുമോ എന്ന് ചോദിച്ചാൽ അങ്ങനെയല്ല.
എന്നിരുന്നാലും, തകർച്ചയുടെ വക്കിലുള്ള വീടുകൾ, ശരിയായി അടച്ചുറപ്പില്ലാത്ത ശൗചാലയങ്ങൾ , കുടിവെള്ളത്തിന്റെ അപര്യാപ്തത .
പട്ടികജാതി കോളനി സന്ദർശിച്ചാൽ എല്ലായിടത്തും കാണുന്നപോലെ , ഉപേക്ഷിക്കപ്പെട്ട ഏതാനും കോൺക്രീറ്റ് നിർമ്മിതികൾ കാണാൻ കഴിയും. കണ്ണങ്കോട് കോളനിയിലുമുണ്ട് 25 ലക്ഷം രൂപ ചിലവഴിച്ചു കുടി വെള്ളത്തിന്റെ പദ്ധതി എന്ന് പറഞ്ഞു പാതി വഴിയിൽ ഉപേക്ഷിച്ച് ഇട്ടിരിക്കുന്ന ഒരു ഭീമാകാരമായ ടാങ്ക് . ഉപയോഗമില്ലാത്ത ഒരു പാഴ് വസ്തുവിനെ പോലെ മഴവെള്ളം കെട്ടി കിടന്ന് കൊതുക് വളരുവാൻ വേണ്ടി അതങ്ങനെ നിൽപ്പുണ്ട് .തലയുർത്തി പിടിച്ച് .
പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ത്രിതല പഞ്ചായത്തും സർക്കാരും ഓരോ വർഷത്തിലും പദ്ധതികൾ തയ്യാറാക്കി ഫണ്ട് അനുവദിക്കാറുണ്ട്. എന്നാൽ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതും പാതിവഴിയിൽ ഉപേക്ഷിക്കുന്നതും പതിവ് കാഴ്ചയാണ്. പരാതികൾ നൽകാനോ മറ്റും ഇവർ പോകില്ല എന്നുള്ള കൃത്യമായുള്ള വിശ്വാസമാണ് ഈ വ്യക്തികൾക്ക് അപാരമായ ധൈര്യംനൽകുന്നത് .
എന്റെ കാഴ്ചപ്പാടിൽ കണ്ണങ്കോട് ദളിത് കോളനികൾ കാൽനടയായിപ്പോലും കടന്നുപോകാൻ കഴിയാത്ത രണ്ട് വഴികളുള്ള പ്രദേശമാണ്, എന്തെങ്കിലും ഒരു അപകടമുണ്ടായാൽ വാഹനം എത്തുന്ന റോഡ് വരെ ചുമന്ന് കൊണ്ട് പോകണം .
അതിനൊരു പരിഹാരം കാണാൻ
അനുയോജ്യമായ വാഹനം കയറി ചെല്ലുന്ന വഴി ആവശ്യമാണ് .
ആ ജനത വഴി ആവശ്യപ്പെടുന്നതിന്റെ കാരണം കൃത്യമായി വിശദീകരിക്കാൻ എനിക്ക് കഴിയും .
PMAY / ലൈഫ് പദ്ധതികളിലൂടെ നിരവധി പേർക്ക് വീട് നൽകുന്നു , എന്നിരുന്നാലും, സർക്കാർ നൽകുന്ന ഫണ്ട് ഉപയോഗിച്ച് ഒരു വീട് പൂർണ്ണമായും നിർമ്മിക്കാൻ കഴിയുമോ എന്ന് ഇത് വായിക്കുന്ന എല്ലാവരും ചിന്തിക്കേണ്ടതുണ്ട് .
വ്യത്യസ്‌ത കാഴ്ചപ്പാടുള്ളവർ തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കണം.
എന്നിരുന്നാലും, അവരുടെ വസ്തുവകകളിലേക്ക് ഒരു വീട് നിർമിക്കേണ്ട സാധന സാമഗ്രിഹികൾ എത്തിക്കുന്നതിന്റെ ബുദ്ധിമുട്ട് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ , വീടിന് ആവശ്യമായ സാധനങ്ങൾ റോഡ് സൈഡിൽ ഇറക്കി അവിടെനിന്നും ചുമന്ന് വേണം അവരുടെ വസ്തുവിലേക്ക് എത്തിക്കാൻ. വീട് മാത്രമല്ല എന്തായാലും അവസ്ഥ ഇങ്ങനെയാണ് . ദിവസ വേതനത്തിന് കൂലിപ്പണിക്ക് പോകുന്നവർ , അതും എല്ല ദിവസവും പണി ഉണ്ടാകണമെന്നുമില്ല
ആ ജനതയ്ക്ക് ഒരു വീട് വയ്ക്കണം എങ്കിൽ ചുമട്ട് കൂലി തന്നെ നമ്മളുദ്ദേശിക്കുന്നതിലും കൂടുതലായിരിക്കും,
അവർക്ക് ഇനി ആവശ്യമുള്ളത് കുടിവെള്ളവും കോൺക്രീറ്റ് ചെയ്ത നല്ലൊരു റോഡുമാണ്, ഇനിയും ഭരണ കൂടം അവരെ കാണാതിരിക്കരുത്
നേടിയേക്കണം