തെന്മല :തെന്മല മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ തെന്മല ഡി എഫ് ഓ യെ വർദ്ധിച്ചുവരുന്ന വന്യമൃഗ അതിനെത്തിനെതിരെ ഉപരോധിച്ചു.
കഴിഞ്ഞദിവസം ഉറുകുന്ന് തുരപ്പിൻപുറം,ഒറ്റയ്ക്കൽ കാര്യറ മുക്ക്, റെയിൽ വേ സ്റ്റേഷൻ ഭാഗം ഇവിടങ്ങളിൽ ഉണ്ടായ കാട്ടാന ആക്രമണത്തിലും ഒരു കുടുംബത്തിന്റെ ഉപജീവനാ മാർഗം ആയിരുന്ന 4 ആടുകളെ പുലി പിടിച്ചതിനും പ്രതിഷേധിച്ചാണ് ഉപരോധം സമരം നടത്തിയത്, ഉപരോധ സമരംമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ്ഷിബു കൈമണ്ണിൽ ഉദ്ഘാടനം ചെയ്തു.
ഡി എഫ് ഓ യും തെന്മല സബ് ഇൻസ്‌പെക്ടരും ആയി നടത്തി യ ചർച്ച യിൽ ഫെൻസിഗ്, കിടങ് ഇവ യുടെ പണികൾ എത്രയും വേഗം ആരംഭിക്കാനുള്ള നടപടികൾസ്വീകരിക്കാമെന്നും, ഇന്നുമുതൽ ശക്തമായ പെട്രോളിങ് നടത്താമെന്നും ഉള്ള ഉറപ്പിന്മേൽ സമരം താൽക്കാലികമായി നിർത്തിവച്ചു. ഡി എഫ് ഓ ഓഫീസിലേക്ക് ഏതാനും ദിവസങ്ങൾക്ക്‌അകം പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
ഉപരോധ സമരത്തിന് ഷേമകാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ എസ് ആർ ഷീബ, മണ്ഡലം കോൺഗ്രസ് മേഖലകളായതെന്മല ശശിധരൻ,ആർ. നന്ദകുമാർ, ഇടമൺ സുമേഷ്, ബ്രിജി, മനോജ് കഴുതുരുട്ടി, സനല്‍ സോമ രാജൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ആഷിക് ബദറുദ്ദീൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്വത്സല സ്വമരാജൻ, സുദർശനൻ, ഓമനക്കുട്ടൻ, ജോസ് തെന്മല, രതീഷ് അക്ഷയ തുടങ്ങിയവർനേതൃത്വം നൽകി.