കടയ്ക്കൽ പള്ളിമുക്ക് ഫൗസി സൂപ്പർ മാർക്കറ്റിലാണ് മോഷണം നടന്നത്.
മുഖത്ത് കൂടി ചാക്ക് കൊണ്ട് മറച്ചാണ് ഇവർ മോഷണം നടത്തിയത് . സൂപ്പർമാർക്കറ്റിന്റെ പുറകിലത്തെ വാതിൽ തകർത്താണ് മോഷ്ടക്കൾ അകത്ത് കയറി മോഷണം നടത്തിയത്
രണ്ട് പേരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം വെളുപ്പിന് മൂന്ന് മണിയോടെ സൂപ്പർ മാർക്കറ്റിൽ ചാക്ക് കൊണ്ട് മുഖം മറച്ചു കയറുകയായിരുന്നു.
സൂപ്പർ മാർക്കറ്റിൽ സൂക്ഷിച്ചിരുന്ന 12000 രൂപ നിലവിൽ മോഷണം പോയിട്ടുണ്ട്. കൂടുതൽ പരിശോധനയ്ക്ക് ശേഷം മാത്രമേ മറ്റെന്തെങ്കിലും കളവ് പോയിട്ടുണ്ടോ എന്ന് അറിയാൻ കഴിയൂ.
കടയ്ക്കൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.