കടയ്ക്കലിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്കൂൾ അധ്യാപന ജോലിയിൽ നിന്നും വിരമിച്ച അധ്യാപികയുടെ വീട്ടിൽ നിന്ന് 7000 രൂപയും ഏഴ് പവൻ സ്വർണവും കവർന്നു. കവർച്ചക്കാരൻ ഓമനയമ്മയുടെ വായിൽ തുണി തിരുകി കഴുത്തിൽ കത്തി വച്ചാണ് കവർച്ച നടത്തിയത്.
ഇന്നലെ ഉച്ചയോടെ ഗുരുതരമായി പരിക്കേറ്റ ഓമനയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്‌ക്കൽ പോലീസ് സ്‌റ്റേഷന് സമീപത്തെ മാർക്കറ്റിന് സമീപമുള്ള ശ്രീനിലയത്തിൽ ഓമന എന്ന 77കാരിയെ കെട്ടിയിട്ടാണ് മോഷണം നടത്തിയത്. ഉച്ചയ്ക്ക് 2 മണിയോടെ ഓമനയമ്മ ഉറങ്ങാൻ പോകുമ്പോൾ, തൊട്ടടുത്തുള്ള കട്ടിലിനടിയിൽ ആരോ കിടക്കുന്നത് കണ്ട് പരിഭ്രാന്തയായി, പുറത്തിറങ്ങി വാതിൽ പൂട്ടാൻ ശ്രമിച്ചപ്പോഴാണ് ഓമനയമ്മയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി വായിൽ തുണി തിരുകി ബെഡ്ഷീറ്റ് ഉപയോഗിച്ച് കൈകൾ പിന്നിൽ കെട്ടിയിട്ട് കഴുത്തിൽ കത്തി വച്ചു മോഷണം നടത്തിയത് . ഓമനയുടെ മൊബൈൽ ഫോണും കവർച്ചക്കാർ കൈക്കലാക്കി. ഭാഗ്യവശാൽ, അയൽ വീട്ടിലെ ആളുകളണ് ഓമനയമ്മയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്, തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഓമനയമ്മയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

കടയ്ക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പകൽസമയത്താണ് ഈ രീതിയിൽ ഒരു കവർച്ച നടന്നത് എന്നത് എടുത്തു പറയേണ്ടതാണ്
കൊട്ടാരക്കര ഡി.വൈ.എസ്.പി ജി.ഡി വിജയകുമാർ പറഞ്ഞതനുസരിച്ച് പ്രതിയെ കുറിച്ച് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ടെന്നും സംശയമുള്ളവരെ ചോദ്യം ചെയ്തു വരികയാണെന്നുമാണ് . രണ്ട് ദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടുമെന്ന് ചുവട് ന്യൂസിനോട് പറഞ്ഞു.
