പാലോട് ബിവറേജസ് ഔട്ട്ലെറ്റില്‍ മോഷണം. പൂട്ട് തകർത്ത് ആണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. സിസിടിവിയുടെ ഹാർഡ് ഡിസ്കും മോണിറ്ററും മോഷ്ടിച്ചു.
ഒരു മൊബൈല്‍ ഫോണ്‍ കാണാതായിട്ടുണ്ട്. മദ്യ കുപ്പികള്‍ വലിച്ച് വാരിയിട്ട നിലയില്‍ ആയിരുന്നു.
കംപ്യൂട്ടറിന്റെയും മറ്റ് കേബിളുകളും ഊരി മാറ്റിയ നിലയില്‍ ആണ് കാണപ്പെട്ടത്. എത്ര രൂപയുടെ മദ്യം മോഷണം പോയെന്ന് സ്റ്റോക്ക് എടുത്താല്‍ മാത്രമേ അറിയാൻ കഴിയൂവെന്ന് അധികൃതർ പറഞ്ഞു.
പാലോട് പാണ്ഡ്യൻ പാറ വനമേഖലയോട് ചേർന്നാണ് വിദേശ മദ്യ ഷോപ്പ് സ്ഥിതി ചെയ്യുന്നത്. വാമനപുരം എക്സൈസ് വകുപ്പിന്റെ കീഴില്‍ വരുന്ന ഷോപ്പാണ്. പാലോട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. രാവിലെ പത്ത് മണിയോടെ ഷോപ്പ് മാനേജർ വന്നപ്പോള്‍ ഷട്ടറിൻ്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. ഇന്നലെ ഷോപ്പ് അവധിയായിരുന്നു. മദ്യം തറയില്‍ ഒഴിച്ചിട്ടുള്ളതായും കണ്ടെത്തി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

